Xabi Alonso x
Sports

ഇനി ഷാബി അലോണ്‍സോയുടെ ഊഴം! ചെല്‍സി രക്ഷപ്പെടുമോ?

ഷാബി അലോണ്‍സോ ചെല്‍സിയുടെ പുതിയ പരിശീലകന്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി മുന്‍ റയല്‍ മാഡ്രിഡ്, ബയര്‍ ലെവര്‍കൂസന്‍ കോച്ച് ഷാബി അലോണ്‍സോയെ പുതിയ പരിശീലകനായി നിയമിച്ചു. നാല് വര്‍ഷത്തെ കരാറിലാണ് ഷാബി ചെല്‍സിയുടെ ഡഗൗട്ടിലേക്കെത്തുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തുന്ന ആറാമത്തെ സ്ഥിര പരിശീലകനാണ് ഷാബി. തോമസ് ടുക്കല്‍, ഗ്രഹാം പോട്ടര്‍, മൗറീസിയോ പൊചെറ്റിനോ, എന്‍സോ മരെസ്‌ക്ക, ലിയാം റോസെനിയോര്‍ എന്നിവരാണ് നേരത്തെ ടീമിനെ പരിശീലിപ്പിച്ചവര്‍. ഒരാള്‍ക്കും അധിക കാലം ടീമില്‍ തുടരാനായില്ല. ഈ സീസണില്‍ മാത്രം രണ്ട് പരിശീലകരെയാണ് ടീം പുറത്താക്കിയത്.

ഈ സീസണില്‍ ടീമിന്റെ പ്രകടനം ദയനീയമാണ്. കഴിഞ്ഞ ദിവസം ഏക കിരീട പ്രതീക്ഷയായിരുന്ന എഫ്എ കപ്പിലും ടീം ഫൈനലില്‍ തോറ്റിരുന്നു. പിന്നാലെയാണ് ക്ലബ് ഔദ്യോഗികമായി ഷാബിയുടെ നിയമനം സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും.

ബയര്‍ ലെവര്‍കൂസനെ ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിച്ചതിന്റെ പകിട്ടുമായാണ് ഷാബി ഈ സീസണിന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച മികവ് താരത്തിനു ടീമിലുണ്ടാക്കാന്‍ ആയില്ല. ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിനു കസേര തെറിച്ചിരുന്നു. പിന്നീട് മറ്റൊരു ടീമിന്റേയും കോച്ചായി സ്പാനിഷ് ഇതിഹാസം സ്ഥാനമേറ്റിരുന്നില്ല. അതിനിടെയാണ് അപ്രതീക്ഷിതമായി ചെല്‍സിയുടെ പരിശീലക സ്ഥാനത്തേക്കുള്ള വരവ്.

Chelsea on Sunday announced the appointment of Xabi Alonso as the club’s new manager

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുത് എന്ന് തന്നെയാണ് ലീഗ് നിലപാട്: സാദിഖലി ശിഹാബ് തങ്ങൾ

'ഭയം വേണ്ട, രാത്രിയില്‍ ധൈര്യമായി പുറത്തിറങ്ങിക്കോ'; ദുബൈയില്‍ എല്ലാം സേഫാണ്; സര്‍വേ റിപ്പോര്‍ട്ട്

നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച വേണം; അടിയന്തരമായി നേതൃയോഗം വിളിക്കണം; കെപിസിസി അധ്യക്ഷന് കത്ത്

വിറ്റാമിൻ ഡി കുറവാണോ? മഴക്കാലത്ത് ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

പോസ്റ്റിൽ കയറിയപ്പോൾ തലകറക്കം; കെഎസ്ഇബി ജീവനക്കാരന് രക്ഷകരായി സഹപ്രവർത്തകനും അഗ്നിരക്ഷാസേനയും