യുകി- ലോയ്ഡ് സഖ്യം/ ട്വിറ്റർ 
Sports

ഒടുവിൽ ചാമ്പ്യൻ; കരിയറിലെ ആദ്യ എടിപി ഡബിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യുകി ഭാംബ്രി

ഫൈനലിൽ നെതർലൻഡ്സിന്റെ റോബിൻ ഹാസെ- ഓസ്ട്രിയയുടെ ഫിലിപ്പ് ഒസ്‌വാൾഡ് സഖ്യത്തെയാണ് യുകി- ലോയ്ഡ് സഖ്യം വീഴ്ത്തിയത്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ടെന്നീസ് കരിയറിൽ ആദ്യമായി ഒരു എടിപി ഡബിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യുകി ഭാംബ്രി. സ്പെയിനിലെ മയ്യോർക്കയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം. യുകിയും ദക്ഷിണാഫ്രിക്കൻ താരം ലോയ്ഡ് ഹാരിസും ചേർന്ന സഖ്യമാണ് മയ്യോർക്ക ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. 

ഫൈനലിൽ നെതർലൻഡ്സിന്റെ റോബിൻ ഹാസെ- ഓസ്ട്രിയയുടെ ഫിലിപ്പ് ഒസ്‌വാൾഡ് സഖ്യത്തെയാണ് യുകി- ലോയ്ഡ് സഖ്യം വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് സഖ്യം അനായാസ വിജയമാണ് സ്വന്തമാക്കിയത്. സ്കോർ: 6-3, 6-4. 

സെമിയിൽ ഇന്തോ- ദക്ഷിണാഫ്രിക്കൻ സഖ്യം അട്ടിമറി വിജയം സ്വന്തമാക്കിയാണ് ഫൈനലുറപ്പിച്ചത്. ടൂർണമെന്റിലെ ടോപ് സീഡുകളായ സാന്റിയാ​ഗോ ​ഗോൺസാലസ്- എഡ്വേർഡ് റോജർ സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. കിരീട നേട്ടത്തോടെ യുകി റാങ്കിങിലും മുന്നേറ്റം നടത്തി. 75ാം റാങ്കിൽ നിന്നു താരം 58ലേക്ക് ഒറ്റയടിക്ക് എത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

SCROLL FOR NEXT