Yuvraj Singh, Yograj Singh, Kapil Dev, MS Dhoni x
Sports

'കപിലും ധോനിയും ഇതിഹാസങ്ങള്‍; അച്ഛന്റെ ആരോപണങ്ങള്‍ ശരിയല്ല'; പരസ്യമായി ക്ഷമ ചോദിച്ച് യുവരാജ് സിങ്

യോഗ്‌രാജിന്റെ വിവാദ ആരോപണങ്ങളില്‍ യുവരാജിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ നായകന്‍മാരും ഇതിഹാസങ്ങളുമായ കപില്‍ ദേവ്, എംഎസ് ധോനി എന്നിവരെ കുറിച്ച് തന്റെ പിതാവും മുന്‍ താരവുമായ യോഗ്‌രാജ് സിങ് പറഞ്ഞ വിവാദ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി മകനും മുന്‍ ഇന്ത്യന്‍ താരവുമായ യുവരാജ് സിങ്. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് യുവരാജ് സിങ് തന്റെ പിതാവിന്റെ പ്രസ്താവനകളോടു വിയോജിപ്പ് പ്രകടിപ്പിച്ചത്. കപിലും ധോനിയും ഇന്ത്യയുടെ മഹത്തായ താരങ്ങളും നായകന്‍മാരുമാണെന്നു യുവരാജ് വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് താന്‍ അച്ഛനുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തോടും തന്റെ വിയോജിപ്പ് പറഞ്ഞിട്ടുണ്ടെന്നും യുവി വ്യക്തമാക്കി.

'അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ കപിലിനോടും ധോനിയോടും ക്ഷമ ചോദിക്കുന്നു. ഞാന്‍ അച്ഛനോട് നേരിട്ട് തന്നെ ഇതു ശരിയല്ലെന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിമുഖത്തിലെ ചില അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് അസ്വസ്ഥത തോന്നിയിരുന്നു.'

'കപില്‍ ഇന്ത്യയുടെ മികച്ച കളിക്കാരനും ക്യാപ്റ്റനുമാണ്. അദ്ദേഹവും എന്റെ അച്ഛനും തമ്മില്‍ എന്താണ് പ്രശ്‌നം എന്നു എനിക്കറിയില്ല. ഞാന്‍ ധോനിക്കൊപ്പം കളിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും അദ്ദേഹവുമായി ഊഷ്മളമായ ബന്ധവുമുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് അച്ഛന്‍ പറഞ്ഞത് ശരിയല്ലെന്നു ഞാന്‍ അച്ഛനോടു പറഞ്ഞിട്ടുണ്ട്. ഞാനും ധോനിയും ഒരുമിച്ചു കളിച്ചതിനാല്‍ അതെന്നേയും നന്നായി ബധിക്കുമെന്നും ഞാന്‍ അച്ഛനോടു പറഞ്ഞിരുന്നു. കപിലും ധോനിയും ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ രാജ്യത്തിനായി ചെയ്ത കാര്യങ്ങള്‍ മഹത്തരമാണ്.'

താനും അച്ഛനും തമ്മില്‍ പണ്ടുള്ളതിനേക്കാള്‍ മികച്ച ആത്മബന്ധമാണിപ്പോള്‍. പുതിയ താരങ്ങളെക്കുറിച്ചും മറ്റും തങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. പലപ്പോഴും തമാശയായി തര്‍ക്കങ്ങളുമുണ്ടാകാറുണ്ട്. പണ്ട് അച്ഛന്‍ തന്നെ കോച്ചായതിനാല്‍ ചില പരിമിതികളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറേക്കൂടി ഊഷ്മളമായ ബന്ധമാണ് തങ്ങള്‍ക്കിടയിലെന്നും യുവരാജ് വ്യക്തമാക്കി.

വിവാദ പ്രസ്താവനകളിലൂടെ ഒരിടക്ക് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ച താരമാണ് യോഗ്‌രാജ് സിങ്. കപില്‍ ദേവ് ക്യാപ്റ്റനായപ്പോള്‍ ഒരു കാരണവുമില്ലാതെ തന്നെ ടീമില്‍ നിന്നു ഒഴിവാക്കിയെന്നു അദ്ദേഹം ആരോപിച്ചിരുന്നു. കപിലിനെ കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ടായിരുന്നുവെന്നും തോക്കുമായി ഒരിക്കല്‍ കപിലിന്റെ വീട്ടില്‍ പോയിരുന്നുവെന്നും അദ്ദേഹത്തിന്റെ അമ്മ അവിടെ ഉണ്ടായിരുന്നതിനാല്‍ മാത്രം അന്ന് കപില്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കപിലിനെതിരെ ഒത്തുകളി ആരോപണവും യോഗ്‌രാജ് നേരത്തെ ഉന്നയിച്ചിട്ടുണ്ട്.

മകന്‍ യുവരാജ് സിങിന്റെ കരിയര്‍ നശിപ്പിച്ചത് ധോനിയാണെന്ന ആരോപണമാണ് അദ്ദേഹം നടത്തിയ മറ്റൊരു വിവാദ പരാമര്‍ശം. മകന്റെ കരിയര്‍ നശിപ്പിച്ച ധോനിയോടു ഒരിക്കലും താന്‍ ക്ഷമിക്കില്ലെന്നും യോഗ്‌രാജ് വ്യക്തമാക്കിയിരുന്നു. യുവരാജിനു ഇനിയും വര്‍ഷങ്ങള്‍ കളിക്കാമായിരുന്നുവെന്നും എന്നാല്‍ ധോനി കാരണം അതില്ലാതായെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

2007ലെ പ്രഥമ ടി20 ലോകകപ്പ് വിജയത്തിലും 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലും ഇന്ത്യയ്ക്കായി നിര്‍ണായക പ്രകടനം നടത്തിയ താരമാണ് യുവരാജ് സിങ്. പിന്നീട് കാന്‍സര്‍ വന്നു അതു പൂര്‍ണമായി മാറിയ ശേഷം അദ്ദേഹം തിരിച്ചു വന്നെങ്കിലും പിന്നീട് അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. അപ്രതീക്ഷിതമായാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Yuvraj Singh has publicly apologised to Kapil Dev and MS Dhoni

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

ബ്രെഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

'ഇനി ഞങ്ങൾ മൂന്ന്' പോസ്റ്റുമായി രശ്മിക, ​ഗർഭിണിയാണോ എന്ന് ആരാധകർ; സത്യമിതാണ്

കള്ളുകുടിയും, അച്ചടക്കമില്ലായ്മയും; അവരുടെ മുന്നില്‍ മാത്രം പൂച്ചക്കുട്ടി; സല്‍മാനെ വച്ച് സിനിമ ചെയ്യാത്തതിനെപ്പറ്റി നിര്‍മാതാവ്

'സ്വരാജ് തര്‍ക്കബുദ്ധിയില്‍ ആത്മരതി അനുഭവിക്കുന്നയാള്‍; പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കുന്നു'

SCROLL FOR NEXT