ഫോട്ടോ: ട്വിറ്റർ 
Sports

'വെങ്കടേഷ് അയ്യറില്‍ യുവരാജ് സിങ്ങിനെ കാണാം'; തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെ കയ്യടി 

പാര്‍ഥീവ് പട്ടേലാണ് വെങ്കടേഷ് അയ്യറെ യുവരാജ് സിങ്ങുമായി ഇപ്പോള്‍ താരതമ്യപ്പെടുത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുഎഇയില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ പുനരാരംഭിച്ചതിന് പിന്നാലെ ശ്രദ്ധ പിടിക്കുകയാണ് കൊല്‍ക്കത്തയുടെ വെങ്കടേഷ് അയ്യര്‍. ആദ്യ രണ്ട് കളിയിലും മിന്നും ബാറ്റിങ്ങുമായി നിറഞ്ഞതോടെ വെങ്കടേഷ് താരമായി. ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങുമായി വെങ്കടേഷ് അയ്യറെ താരതമ്യം ചെയ്തുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയരുന്നത്. 

പാര്‍ഥീവ് പട്ടേലാണ് വെങ്കടേഷ് അയ്യറെ യുവരാജ് സിങ്ങുമായി ഇപ്പോള്‍ താരതമ്യപ്പെടുത്തുന്നത്. വെങ്കടേഷ് അയ്യറിന്റെ പക്വത അതിശയിപ്പിക്കുന്നതാണ്. ഇന്ത്യ എ താരമല്ലാത്ത ഒരാളെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് പരിചയം ഇല്ലാത്ത ഒരാള്‍, പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു. 

ആത്മവിശ്വാസത്തില്‍ നിന്ന് കളിക്കാനുള്ള പക്വതയും ധൈര്യവും വെങ്കടേഷ് അവിടെ പ്രകടിപ്പിച്ചു. ഐപിഎല്ലില്‍ യുവതാരങ്ങളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് അതാണ്. ഓപ്പണര്‍ മുതല്‍ ബാറ്റിങ്ങില്‍ ഒന്‍പതാം സ്ഥാനത്ത് വരെ വെങ്കടേഷിന് കളിക്കാന്‍ കഴിയും. ബൗളും ചെയ്യും. 

വെങ്കടേഷില്‍ ഒരുപാട് യുവരാജ് സിങ്ങിനെ കാണാനാവും. വലിയ ഒഴുക്ക് നമുക്കവിടെ കാണാനാവും എന്നും പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു. ബാംഗ്ലൂരിന് എതിരെ വേഗത്തില്‍ 41 റണ്‍സ് കണ്ടെത്തിയാണ് അയ്യര്‍ ഐപിഎല്‍ കരിയറിന് തുടക്കമിട്ടത്. തൊട്ടടുത്ത കളിയില്‍ മുംബൈക്കെതിരെ 25 പന്തില്‍ അര്‍ധ ശതകവും നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!