FIFA World Cup 2026 x
Sports

ഇന്ത്യൻ ആരാധകരേ... ഫിഫ ലോകകപ്പ് 'സീ'യിൽ കാണാം!

വരുന്ന 8 വർഷം ഫിഫയുടെ ലോകകപ്പുകളും ഡോക്യുമെന്ററികളും സീയിലൂടെ ഇന്ത്യയിൽ കാണാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡൽഹി: ആശങ്കകൾക്ക് വിരാമം. ഇന്ത്യയിലെ ആരാധകർക്ക് ഫിഫ ലോകകപ്പ് ഫുട്ബോൾ ലൈവായി തന്നെ കാണാം. ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് (ZEEL) സ്വന്തമാക്കി. സീ പുതിയതായി ആരംഭിച്ച് യുനൈറ്റ് 8 സ്പോർട്സ് (Unite8 Sports) ചാനലിലൂടെ ടെലിവിഷനിൽ മത്സരങ്ങൾ ലൈവ് കാണാം. സീ 5 (Zee5) ആപ്പിലൂടെ മൈബൈലിലും മത്സരങ്ങൾ ലൈവ് കാണാം.

യുനൈറ്റ് 8 സ്പോർട്സ്, യുനൈറ്റ് 8 സ്പോർട്സ് 1, യുനൈറ്റ് 8 സ്പോർട്സ് 1 എച്ഡി (ഹിന്ദി), യുനൈറ്റ് 8 സ്പോർട്സ് 2, യുനൈറ്റ് 8 സ്പോർട്സ് 2 എച്ഡി (ഇം​ഗ്ലീഷ്) എന്നീ ചാനലുകളാണ് ടെലിവിഷനിൽ സംപ്രേഷണം. ലോകകപ്പ് കൂടാതെ ഫിഫയുടെ 2026 മുതൽ 2034 വരെയുള്ള എല്ലാ മത്സരങ്ങളും സീ സംപ്രേഷണം ചെയ്യും. 8 വർഷത്തെ കരാറാണ് കമ്പനി സ്വന്തമാക്കിയത്.

ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് പോരാട്ടങ്ങൾ ഈ മാസം 11 മുതലാണ് ആരംഭിക്കുന്നത്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് വേദികൾ. മെക്സിക്കോ സിറ്റിയിലാണ് ഉദ്ഘാടന പോരാട്ടം. മെക്സിക്കോയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റമുട്ടുക.

2026, 2030 പുരുഷ ഫിഫ ലോകകപ്പുകൾ, 2027ലെ ഫിഫ വനിതാ ലോകകപ്പ്, അണ്ടർ 17, അണ്ടർ 20 (പുരുഷ, വനിതാ) ലോകകപ്പുകൾ, ഫുട്സാൽ ലോകകപ്പ്, ഇന്റർകോണ്ടിനന്റൽ കപ്പുകൾ, ഫിഫ ഡോക്യുമെന്ററി സീരീസുകൾ അടക്കമുള്ളവയും സംപ്രേഷണം ചെയ്യാനുള്ള അവകാശങ്ങളാണ് 8 വർഷ കരാറിലൂടെ സീ സ്വന്തമാക്കിയിരിക്കുന്നത്. 8 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സീ സ്പോർട്സ് ബ്രോഡ്കാസ്റ്റിങ് രം​ഗത്തേക്ക് കരുത്തോടെ തിരിച്ചെത്തുന്നത്.

ലോകകപ്പ് മത്സരങ്ങളിൽ ഭൂരിഭാ​ഗവും ഇന്ത്യൻ സമയമനുസരിച്ച് അർധരാത്രിക്ക് ശേഷമായിരിക്കും നടക്കുക. ഈ സമയ വ്യത്യാസം കാരണം ഇന്ത്യൻ ചാനലുകൾക്ക് ഇതിനോടു വലിയ താത്പര്യമില്ലായിരുന്നു. അനുകൂലമായ സമയക്രമത്തിൽ ഖത്തറിൽ നടന്ന 2022ലെ ലോകകപ്പ് സംപ്രേഷണ അവകാശം 62 ദശലക്ഷം ഡോളറിനു വയോകോം 18 (നിലവിൽ ജിയോ സ്റ്റാറിന്റെ ഭാ​ഗം) സ്വന്തമാക്കിയത്.

FIFA World Cup 2026 - and upcoming editions - will be broadcast on Zee Entertainment Enterprise Limited's (ZEEL)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മ്യാന്‍മറില്‍ ബോട്ട് മുങ്ങി 500 മരണം; മരിച്ചത് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍

രാഹുല്‍ ഔട്ട്, ഇഷാന്‍ ഇന്‍; ടോസ് ഇംഗ്ലണ്ടിന്, ഇന്ത്യക്ക് ബാറ്റിങ്

വഖഫ് ബോര്‍ഡ്: 'യുഡിഎഫിന്റെ നയപരമായ ഓരോ നിലപാടിലും സംഘ്പരിവാര്‍ അജണ്ട; മുസ്ലീം ലീഗ് ഇത് അംഗീകരിക്കുന്നുണ്ടോ?'

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങും; ബാധിക്കുന്ന പ്രദേശങ്ങൾ

'മകൾ വളരുമ്പോൾ പിതാവിന്റെ മടിത്തട്ടിൽ നിന്ന് മാറിയേക്കാം, എന്നാൽ ആ ഹൃദയത്തിൽ നിന്ന് അകലില്ല'; മകളെ പീഡിപ്പിച്ച പിതാവിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി