ചിത്രം: ട്വിറ്റർ 
Sports

ലഹരി ഉപയോഗം; രണ്ട്  സിംബാബ്‌വെ താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

സിംബാബ്‌വെ ക്രിക്കറ്റ് നടത്തിയ ഉത്തേജക മരുന്നു പരിശോധനയില്‍ താരങ്ങളുടെ സാംപിളുകള്‍ പോസിറ്റീവായി

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: ദേശീയ ടീമില്‍ നിന്നു രണ്ട് താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തതായി സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ്. ലഹരി മരുന്നു ഉപയോഗിച്ചതിനാണ് നടപടി. വെസ്ലി മധേവരെ, ബ്രണ്ടന്‍ മവുറ്റ എന്നിവര്‍ക്കെതിരെയാണ് നടപടി. 

സിംബാബ്‌വെ ക്രിക്കറ്റ് നടത്തിയ ഉത്തേജക മരുന്നു പരിശോധനയില്‍ താരങ്ങളുടെ സാംപിളുകള്‍ പോസിറ്റീവായി. അതേസമയം ഇരുവരും ലഹരി മരുന്നാണോ, ഉത്തേജക മരുന്നാണോ ഉപയോഗിച്ചത് എന്നതടക്കമുള്ളതൊന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. 

ടി20 ലോകകപ്പിനു യോഗ്യത നേടാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു ഡേവ് ഹട്ടന്‍ രാജി വച്ചിരുന്നു. പിന്നാലെയാണ് താരങ്ങളുടെ ലഹരി മരുന്നു ഉപയോഗം. പ്രതിസന്ധികളില്‍ നിന്നു പ്രതിസന്ധികളിലേക്കു നീങ്ങുന്ന സിംബാബ്‌വെ ക്രിക്കറ്റിനു വലിയ തിരിച്ചടിയാണ്.

സിംബാബ്‌വെ ക്രിക്കറ്റിലെ പുത്തന്‍ താരോദയമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്ന താരമാണ് വെസ്ലി മധേവരെ. 2020ല്‍ അരങ്ങേറി. രണ്ട് ടെസ്റ്റുകളും 36 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും ടീമിനായി കളിച്ചു. 26കാരനായ മവുറ്റ നാല് ടെസ്റ്റ് 12 ഏകദിനങ്ങളും പത്ത് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT