കിട്ടിയത് രണ്ട് അവസരങ്ങള്‍, എല്ലാം കളഞ്ഞുകുളിച്ച് സിംബാബ്‌വെ താരങ്ങള്‍, ട്രോളുമായി ആരാധകര്‍, വിഡിയോ 
Sports

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 20 മത്തെ ഓവറിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ വെറും അഞ്ച് റണ്‍സിനാണ് ബംഗ്ലാദേശ് ജയിച്ചത്. ബംഗ്ലാദേശ് 143 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയുടെ ഇന്നിങ്‌സ് 138 റണ്‍സില്‍ അവസാനിച്ചു.

മത്സരത്തില്‍ സിംബാബ്‌വെ താരങ്ങള്‍ക്ക് ലഭിച്ച ഒരു റണ്ണൗട്ട് ചാന്‍സ് ക്രിക്കറ്റ് ലോകത്ത് ചിരിപടര്‍ത്തുകയാണ്. അനായാസം റണ്ണൗട്ടാക്കാമായിരുന്ന അവസരം സിംബാബ്‌വെ താരങ്ങള്‍ അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുത്തി. താരങ്ങള്‍ക്ക് പറ്റിയ അബദ്ധം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും നിറയുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 20 മത്തെ ഓവറിലാണ് സംഭവം. ബ്ലെസ്സിങ് മുസറാബനി എറിഞ്ഞ പന്ത് പിച്ചിന്റെ തൊട്ടരികെ അടിച്ചിട്ട് തന്‍വീര്‍ ഇസ്ലാം റണ്ണിന് ശ്രമിക്കുകയായിരുന്നു.

നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നിരുന്ന മുസ്തഫിസുര്‍ റഹ്മാന്‍ റണ്ണപ്പ് എടുത്തപ്പോള്‍ മുസറാബനിക്ക് അനായാസം ഔട്ടക്കാമായിരുന്നു. എന്നാല്‍ പന്ത് വിക്കറ്റില്‍ കൊണ്ടില്ലെന്ന് മാത്രമല്ല ഓവര്‍ ത്രോയും പോയി.

പിന്നീട് ഫീല്‍ഡില്‍ നിന്ന് പന്ത് ബൗളേഴ്‌സ് എന്‍ഡിലേക്ക് എറിഞ്ഞെങ്കിലും ജൊനാഥന്‍ ചാമ്പ് വിക്കറ്റിന് തൊട്ടരികെ കൈയിലൊതുക്കി വീണ്ടും എറിഞ്ഞെങ്കിലും ലക്ഷ്യത്തില്‍ കൊണ്ടില്ല. 2 തവണ അനയാസം റണ്ണൗട്ട് ആക്കാവുന്ന അവസരമാണ് സിംബാബ്‌വെ താരങ്ങള്‍ കളഞ്ഞുകുളിച്ചത്. ഇതിന്റെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT