Sports

അന്ന് സലയുടെ സന്ദേശമെത്തി, ലിവര്‍പൂളിലേക്കുള്ള വരവ് ഉറപ്പിച്ചത് അവിടെയെന്ന് ആലിസണ്‍

പൊന്നുംവില ബ്രസീല്‍ ഗോള്‍ കീപ്പര്‍ക്ക് മുന്നില്‍ ലിവര്‍പൂള്‍ വെച്ചെങ്കിലും ആലിസണ്‍ ഒരു ദിവസത്തെ സമയമെടുത്തു, വരുന്നുണ്ടോ ഇല്ലയോ എന്ന് പറയാന്‍

Author : സമകാലിക മലയാളം ഡെസ്ക്

റോമയില്‍ നിന്ന് ആന്‍ഫീല്‍ഡിലേക്ക് എത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ ലിവര്‍പൂള്‍ ആരാധകര്‍ക്ക് ഇപ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്. കഴിഞ്ഞ സീസണില്‍ തകര്‍ത്തു കളിച്ച സല നല്‍കിയ സന്തോഷമാണത്. റോമയില്‍ നിന്നും റെക്കോര്‍ഡ് തുകയ്ക്ക് മറ്റൊരു താരം കൂടി എത്തുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് കിരീടമെല്ലാം  ലിവര്‍പൂള്‍ മുന്നില്‍ കാണുന്നു...

ചെല്‍സിയിലേക്കും, റയലിലേക്കും ചേക്കേറാതിരിക്കാന്‍ പൊന്നുംവില ബ്രസീല്‍ ഗോള്‍ കീപ്പര്‍ക്ക് മുന്നില്‍ ലിവര്‍പൂള്‍ വെച്ചെങ്കിലും ആലിസണ്‍ ഒരു ദിവസത്തെ സമയമെടുത്തു, വരുന്നുണ്ടോ ഇല്ലയോ എന്ന് പറയാന്‍. 

ആ ഒരു ദിവസത്തിന്റെ ഇടവേളയില്‍ സല തനിക്ക് സന്ദേശം അയച്ചിരുന്നു  എന്നാണ് ആലിസണ്‍ പറയുന്നത്. 2016-17 സീസണില്‍ സലയും ആലിസണും റോമയില്‍ ഒരുമിച്ചുണ്ടായിരുന്നു. എന്തിന് വേണ്ടിയാണ് നീ കാത്തിരിക്കുന്നത് എന്നായിരുന്നു ടെക്സ്റ്റിലൂടെ സല ചോദിച്ചത്. 

ലിവര്‍പൂളിലേക്ക് വരുന്നുവെന്ന് ഏകദേശം ഉറപ്പിച്ച സമയമായിരുന്നു അത്. ശാന്തമായിരിക്കൂ, ഞാന്‍ വരികയാണ് എന്നാണ് ഞാന്‍ റിപ്ലേ ചെയ്തതെന്നും ആലിസണ്‍ പറയുന്നു. സലയ്‌ക്കൊപ്പം കളിക്കുക എന്നത് ഏറെ സന്തോഷം തരുന്നതാണ്. മികച്ച കളിക്കാരന്‍ എന്നതിന് പുറമെ നല്ല വ്യക്തിയുമാണ് സലയെന്നും ലിവര്‍പൂളിന്റെ പുതിയ ഗോള്‍ കീപ്പര്‍ ചൂണ്ടിക്കണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി