Sports

അഭിനയിച്ച് തകര്‍ത്ത് ഇര്‍ഫാന്‍ പഠാന്‍; രണ്ടാം ഇന്നിങ്‌സിന്റെ ആദ്യ ഘട്ടം വിജയകരമെന്ന് താരം

വിക്രമിനൊപ്പം തമിഴിലേക്ക് എത്തുന്ന ഇര്‍ഫാന്‍ പൊലീസുകാരനായാണ് ചിത്രത്തില്‍ വേഷമിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ രണ്ടാം ഇന്നിങ്‌സിന്റെ ആദ്യ ഘട്ടം വിജയകരമായി അവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യന്‍ ടീമിലേക്കും ഐപിഎല്ലിലേക്കുമുള്ള വാതിലുകള്‍ പൂര്‍ണമായും അടഞ്ഞു എന്ന് വ്യക്തമായതോടെ സിനിമയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഇറങ്ങിയതാണ് പഠാന്‍. ആദ്യ ഷെഡ്യൂള്‍ വിജയകരം...

വിക്രമിനൊപ്പം തമിഴിലേക്ക് എത്തുന്ന ഇര്‍ഫാന്‍ പൊലീസുകാരനായാണ് ചിത്രത്തില്‍ വേഷമിടുന്നത്. വിക്രം 58 എന്നാണ് സിനിമയുടെ താത്കാലിക പേര്. ഇമൈക്ക നൊടികള്‍, ഡിമോണ്ടി കോളനീ എന്നീ സിനിമകളുടെ സംവിധായകനായ അജയ് ജ്ഞാനമുത്തുവാണ് ഇര്‍ഫാനെ തമിഴ് ലോകത്തേക്ക് എത്തിച്ചത്. അഭിനയത്തിലെ ആദ്യ ചുവടുവയ്പ്പില്‍ എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നതായി പഠാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ചിത്രത്തില്‍ 25 വ്യത്യസ്ത വേഷങ്ങളിലാണ് വിക്രം എത്തുന്നത്. പ്രാധാന്യമുള്ള റോളാണ് ചിത്രത്തില്‍ പഠാന് നല്‍കിയിരിക്കുന്നത്. ചിത്രം ഇറങ്ങുന്നതോടെ ഒരു സിനിമയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ വേഷങ്ങളില്‍ എത്തുന്നു എന്ന ലോക റെക്കോര്‍ഡ് ചിയാന്‍ വിക്രമിന്റെ പേരിലാവും. പ്രിയ ഭവാനിയാണ് ന്ായിക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

'ഒന്നാം രാഗം പാടി' അക്കാദമിയുടെ സാരഥ്യത്തിലേക്ക്; ഇത് വെറുമൊരു വേദിയല്ല, സാംസ്കാരിക കർത്തവ്യം: ജി വേണുഗോപാൽ ചുമതലയേറ്റു