Sports

അവരെല്ലാം വീണ്ടും കളത്തിലേക്ക്; വിരമിച്ച താരങ്ങളുടെ ടൂര്‍ണമെന്റ് വരുന്നു; 5 രാജ്യങ്ങള്‍ പങ്കെടുക്കും

ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വിന്‍ഡിസ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കായി അവരവരുടെ ഇതിഹാസ താരങ്ങള്‍ കളത്തിലിറങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

സച്ചന്‍ ടെണ്ടുല്‍ക്കറും, ബ്രയാന്‍ ലാറയും വീണ്ടും കളിക്കളത്തിലേക്കെത്തുന്നു. ഇവര്‍ക്കൊപ്പം ആരാധകര്‍ വീണ്ടും ഗ്രൗണ്ടില്‍ കാണാന്‍ ആഗ്രഹിച്ച ഒരുപിടി താരങ്ങളുമുണ്ടാവും. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലാണ് എല്ലാവരും എത്തുന്നത്.

കളിയില്‍ നിന്ന് വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തി അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വിന്‍ഡിസ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കായി അവരവരുടെ ഇതിഹാസ താരങ്ങള്‍ കളത്തിലിറങ്ങും.

സച്ചിന്‍, സെവാഗ്, ലാറ, ബ്രറ്റ് ലീ, ലങ്കയുടെ തിലകരത്‌ന ദില്‍ഷാന്‍, സൗത്ത് ആഫ്രിക്കയുടെ ജോണ്ടി റോഡ്‌സ് എന്നിവര്‍ കളിക്കാനുണ്ടാവും എന്ന് ഉറപ്പാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 2 മുതല്‍ 16 വരെയാണ് ടൂര്‍ണമെന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

SCROLL FOR NEXT