Sports

അവിടെ ജയിച്ചത് ധോനിയുടെ തന്ത്രം, രാജസ്ഥാന്റെ അപ്രതീക്ഷിത നീക്കം ധോനി പൊളിച്ചത് ഇങ്ങനെ

രാജസ്ഥാനെതിരായ മത്സരത്തിലും ചെന്നൈ ജയം പിടിച്ചപ്പോള്‍ ധോനിയുടെ ക്യാപ്റ്റന്‍സി മികവ് കൂടിയായിരുന്നു അവിടെ തെളിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയവും തൊട്ട് പോയിന്റ് ടേബിളില്‍ ഒന്നാമതാണ് നിലവിലെ ചാമ്പ്യന്‍ന്മാര്‍. എല്ലാ ടീമുകളും മൂന്ന് വീതം മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്നിലും ജയം പിടിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രം. രാജസ്ഥാനെതിരായ മത്സരത്തിലും ചെന്നൈ ജയം പിടിച്ചപ്പോള്‍ ധോനിയുടെ ക്യാപ്റ്റന്‍സി മികവ് കൂടിയായിരുന്നു അവിടെ തെളിഞ്ഞത്. 

14 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട രാജസ്ഥാന് 170 മുകളിലെ ടോട്ടല്‍ വലിയ കടമ്പ തന്നെയായിരുന്നു. എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ ബെന്‍ സ്റ്റോക്കിന് മുന്‍പേ രാഹുല്‍ ത്രിപദിയേയും സ്റ്റീവ് സ്മിത്തിനേയും ഇറക്കി രാജസ്ഥാന്‍ അപ്രതീക്ഷിത നീക്കം നടത്തി. രാഹുല്‍ ത്രിപദിയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ഡല്‍ഹി സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് കൊണ്ടുവരികയും ചെയ്തു. 

കളിയുടെ ഗതി ഇരുവരും ചേര്‍ന്ന് മാറ്റിമറിക്കും എന്ന നിലയില്‍, ഇവരുടെ കൂട്ടുകെട്ട് പൊളിക്കാന്‍ ധോനി നടത്തിയ നീക്കമാണ് ചെന്നൈ ജയത്തില്‍ നിര്‍ണായകമായത്. മധ്യഓവറുകളില്‍ മികവ് കാണിക്കുന്ന ഇമ്രന്‍ താഹിറിന്റെ കൈകളിലേക്കാണ് ധോനി പന്ത് നല്‍കിയത്. അവിടെ ധോനിക്ക് പിഴച്ചില്ല. സ്റ്റീവ് സ്മിത്തിനേയും, രാഹുല്‍ ത്രിപദിയേയും ഇമ്രാന്‍ മടക്കി. 

ബെന്‍ സ്റ്റോക്കും, ആര്‍ച്ചറും ചേര്‍ന്ന് ജയം പിടിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും അതും വിലപ്പോയില്ല. ബാറ്റിങ്ങില്‍ 46 പന്തില്‍ നിന്നും 75 റണ്‍സ് അടിച്ചെടുത്ത് ടീമിന് മികച്ച ടോട്ടല്‍ സമ്മാനിക്കുകയും, കൃത്യ സമയത്ത് താഹിറിനെ കൊണ്ടുവരുവാന്‍ കാണിച്ച ധോനിയുടെ ബുദ്ധിയുമാണ് ചെന്നൈയെ ജയത്തിലേക്ക് എത്തിച്ചത്. തുടരെ മൂന്ന് സിക്‌സുകള്‍ പായിച്ച് ധോനി ആരാധകരെ ത്രില്ലടിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ മുന്‍ ഓവറില്‍ 19 റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബ്രാവോയുടെ കളിയും ചെന്നൈയ്ക്ക് തുണയായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം