Sports

'ആ ആറ് യോര്‍ക്കര്‍ ഷമി കണക്കുകൂട്ടി എറിഞ്ഞത്', അഭിനന്ദനത്തില്‍ പൊതിഞ്ഞ് കെ എല്‍ രാഹുല്‍ 

ഷമി എറിഞ്ഞ ആദ്യ സൂപ്പര്‍ ഓവറില്‍ മുംബൈക്ക് അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്

Author : സമകാലിക മലയാളം ഡെസ്ക്

പിഎല്ലിലെ ഏറ്റവും നാടകീയ മത്സരങ്ങളിലൊന്നായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടം. ഇരട്ട സൂപ്പര്‍ ഓവര്‍ കണ്ട മത്സരത്തില്‍ ജയം പഞ്ചാബ് കയ്യടക്കുകയായിരുന്നു. ഇപ്പോഴിതാ പഞ്ചാബിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞ പേസര്‍ ഷമിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകായണ് നായകന്‍ കെ എല്‍ രാഹുല്‍. 

ഷമി എറിഞ്ഞ ആദ്യ സൂപ്പര്‍ ഓവറില്‍ മുംബൈക്ക് അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. ഓവറിലെ ആറ് ബോളുകളും യോര്‍ക്കര്‍ പായിച്ച ഷമി കൃത്യമായ കണക്കൂകൂട്ടലോടെയാണ് ഇറങ്ങിയതെന്ന് പറയുകയാണ് രാഹുല്‍. ഷമിയുടെ ഈ കൃത്യതയെയാണ് രാഹുല്‍ പ്രശംസിച്ചത്. 

'സൂപ്പര്‍ ഓവറുകള്‍ക്കായി മുന്‍കൂട്ടി തയ്യാറെടുത്തിരിക്കാനാകില്ല. ഒരു ടീമും അങ്ങനെ ചെയ്യാറില്ല. അതുകൊണ്ടുതന്നെ ബൗളര്‍മാരുടെ മനക്കരുത്തിന്‍ വിശ്വസിക്കണം. ബൗളര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ച് അവരെ അവരുടെ സ്വാഭാവിക ശൈലിയില്‍ മുന്നേറാന്‍ അനുവദിക്കണം', മത്സരശേഷം രാഹുല്‍ പറഞ്ഞതിങ്ങനെ. ' ആറ് യോര്‍ക്കറുകള്‍ എറിയുന്ന കാര്യത്തില്‍ ഷമി വളരെ കൃത്യമായിരുന്നു. അസാമാന്യമായി പന്തെറിയുകയും ചെയ്തു. ഓരോ കളിയിലും കൂടിതല്‍ മുന്നേറുകയാണ്. മുതിര്‍ന്ന താരങ്ങള്‍ ടീമിനെ ജയത്തിലെത്തിക്കുക പ്രധാനമാണ്', രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

മത്സരത്തില്‍ 77 റണ്‍സുകള്‍ നേടിയ രാഹുലാണ് മാന്‍ ഓഫ് ദി മാച്ച് നേടിയത്. ടീമിന്റെ ജയത്തില്‍ സന്തോഷമുണ്ടെങ്കിലും സൂപ്പര്‍ ഓവര്‍ ജയം പതിവാക്കാനല്ല ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി