Sports

ആ ഭാഗ്യം മായങ്കിന് മാത്രം ; ചരിത്രം

ബോക്സിം​ഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറിയതോടെ ഇന്ത്യയുടെ പുതിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെത്തേടി ആ ഭാഗ്യവുമെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍ : മെൽബണിൽ നടക്കുന്ന ബോക്സിം​ഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറിയതോടെ ഇന്ത്യയുടെ പുതിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെത്തേടി ആ ഭാഗ്യവുമെത്തി. വിഖ്യാതമായ മെല്‍ബൺ ക്രിക്കറ്റ് ​ഗ്രൗണ്ടില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടമാണ് മായങ്കിനെ തേടിയെത്തിയത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന 295ാമത്തെ കളിക്കാരനാണ് മായങ്ക് അഗര്‍വാള്‍. 

പക്ഷേ ആസ്‌ട്രേലിയന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം മറ്റൊരു താരത്തിന്റെ പേരിലാണ്. 1947-48 കാലത്ത് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ആമിര്‍ ഇലാഹിയുടെ പേരിലാണ് ആ നേട്ടം. അന്ന് ഇലാഹി ഇന്ത്യക്കുവേണ്ടി അരങ്ങേറുന്ന 40ാമത്തെ താരമായിരുന്നു. 

പരമ്പരയിൽ വൻ ദുരന്തമായി മാറിയ് ഓപ്പണിം​ഗ് ജോഡി മുരളി വിജയ് - ലോകേഷ് രാഹുൽ ടീമിനെ പുറത്തിരുത്തിയാണ് മായങ്കിനെ പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. കർണാടക താരമാണ് 27 കാരനായ മായങ്ക്. ഓൾറൗണ്ടർ ഹനുമ വിഹാരിയാണ് മായങ്കിനൊപ്പം ഇന്നിം​ഗ്സ് ഓപ്പൺ ചെയ്തത്. വിഹാരിയെ ഓപ്പണറാക്കിയതോടെ, രോഹിത് ശർമ്മയെയും ടീമിലുൾപ്പെടുത്തി ബാറ്റിം​ഗ് ശക്തിപ്പെടുത്താനും ഇന്ത്യയ്ക്കായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നതില്‍ അനിശ്ചിതത്വം; സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

സ്വകാര്യ അധ്യാപകര്‍ക്കും ഇനി സെന്‍സസ് ഡ്യൂട്ടി; ചട്ടങ്ങളില്‍ ഭേദഗതിവരുത്തി കേന്ദ്രം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; മധുര-ഗുരുവായൂര്‍ എക്സ്പ്രസില്‍ ഇനി കാഴ്ചകള്‍ കൂടുതല്‍ മനോഹരം

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം