Sports

ആദ്യ റൗണ്ടില്‍ തന്നെ സിന്ധു പുറത്ത്; മുട്ടുകുത്തിച്ച് സൗത്ത് കൊറിയന്‍ താരത്തിന്റെ തകര്‍പ്പന്‍ കളി

രണ്ടാം സെറ്റില്‍ സിന്ധു തിരിച്ചു വന്നുവെങ്കിലും ലോക പത്താം നമ്പര്‍ താരമായ സങ് രണ്ടും കല്‍പ്പിച്ചായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം തന്നെ ഇന്ത്യയ്ക്ക് കടുത്ത നിരാശ. ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി.സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. സൗത്ത് കൊറിയയുടെ സങ് ജിയാണ് സിന്ധുവിനെ അട്ടിമറിച്ചത്. സ്‌കോര്‍ 16-21, 22-20,18-21. 

ഒരു മണിക്കൂറും 20 മിനിറ്റും നീണ്ട പോരാട്ടത്തിന്റെ തുടക്കത്തില്‍ സിന്ധുവിന് തന്നെയായിരുന്നു മേല്‍ക്കൈ. പക്ഷേ കളിയുടെ ഗിയര്‍ മാറ്റി കളിച്ച സൗത്ത് കൊറിയന്‍ താരം നാല് പോയിന്റുകള്‍ തുടരെ നേടി ആദ്യ സെറ്റ് സ്വന്തമാക്കി. 

രണ്ടാം സെറ്റില്‍ സിന്ധു തിരിച്ചു വന്നുവെങ്കിലും ലോക പത്താം നമ്പര്‍ താരമായ സങ് രണ്ടും കല്‍പ്പിച്ചായിരുന്നു. രണ്ടാം സെറ്റ് പിടിച്ചതിന്റെ ആത്മവിശ്വാസം മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ സിന്ധുവില്‍ കണ്ടു. എന്നാല്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത് സൗത്ത് കൊറിയന്‍ താരം ജയം പിടിച്ചു. 

സിന്ധുവിനെ ഇത് തുടര്‍ച്ചയായ രണ്ടാം വട്ടമാണ് സാങ് തോല്‍പ്പിക്കുന്നത്, ആകെ മൊത്തം ഏഴ് വട്ടവും തോല്‍പ്പിച്ചു. എച്ച്.എസ്.പ്രണോയിയും സായ്പ്രണീതും ഏറ്റുമുട്ടിയ പുരുഷ വിഭാഗം സിംഗിള്‍സില്‍ പ്രണോയിയും തോറ്റു മടങ്ങി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സായ്രപ്രണീത് ജയിച്ചു കയറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപ്തിക്കായി കെസി പക്ഷം, അയിഷയ്ക്കായി വിഡി സതീശനും; വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആര്?, ചര്‍ച്ചകള്‍ സജീവം

കുത്തനെ ഉയര്‍ന്ന് സവാള വില; 80 രൂപയിലെത്തി, നൂറ് തൊടുമോ?, ആശങ്ക

മൂന്ന് ഡോറുകള്‍, ഥാറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വരുന്നു; ചിത്രങ്ങള്‍ പുറത്ത്

ഡല്‍ഹിയില്‍ ബസിനുള്ളില്‍ വീണ്ടും കൂട്ടബലാത്സംഗം; പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായി, ബസ് ജീവനക്കാര്‍ അറസ്റ്റില്‍

ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !