Sports

'ആദ്യ വിവാഹത്തെക്കുറിച്ച് മറച്ചുവെച്ചാണ് എന്നെ വിവാഹം കഴിച്ചത്'; ഭാര്യയെ കടന്നാക്രമിച്ച് ഷമി

വിവാഹത്തിന് ശേഷമാണ് ഷഹിന് രണ്ട് കുട്ടികളുണ്ടെന്ന് താന്‍ അറിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തനിക്കെതിരേ ആരോപണവുമായി എത്തിയ ഭാര്യ ഹസിന്‍ ജഹാനെ കടന്നാക്രമിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യയുടെ മുന്‍ വിവാഹത്തെക്കുറിച്ചും അവരുടെ കുട്ടികളെക്കുറിച്ചുമാണ് താരം പറയുന്നത്. ജഹാനിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നാണ് ഷമിയുടെ ആരോപണം. 

ആദ്യ വിവാഹത്തില്‍ ഹസിന് രണ്ട് പെണ്‍കുട്ടികളാണുള്ളത്. എന്നാല്‍ ഇതിനെക്കുറിച്ച് മൂടിവെച്ചാണ് 2014 ല്‍ ജഹാന്‍ തന്നെ വിവാഹം കഴിച്ചതെന്നാണ് ഷമി പറയുന്നത്. കൂടാതെ ഈ കുട്ടികള്‍ തന്റെ സഹോദരിയുടെ മക്കളാണെന്നുവരെ ഹസിന്‍ പറഞ്ഞിട്ടുണ്ടെന്നും താരം ആരോപിച്ചു. പശ്ചിമ ബംഗാളിലെ ഷേയ്ഖ് സൈഫുദ്ധീനെയാണ് ഹസിന്‍ ആദ്യം വിവാഹം കഴിച്ചത്. 2010 ല്‍ വിവാഹമോചിതരായതിന് ശേഷം സൈഫുദ്ദീനൊപ്പമാണ് രണ്ട് കുട്ടികളും താമസിക്കുന്നത്.  

'ഷഹിനിന്റെ രണ്ടാം വിവാഹമാണെന്ന് അറിയില്ലായിരുന്നു. വിവാഹത്തിന് ശേഷമാണ് ഷഹിന് രണ്ട് കുട്ടികളുണ്ടെന്ന് താന്‍ അറിയുന്നത്. കുട്ടികള്‍ സഹോദരിയുടേതാണെന്നാണ് ആദ്യം എന്നോട് പറഞ്ഞത്.' ഇന്ത്യ ന്യൂസിനോട് ഷമി പറഞ്ഞു. 

ഷമിക്ക് അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞ് ഷഹിന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഷമിയും വീട്ടുകാരും തന്നെ പീഡിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്ന് ഷമിക്ക് വീട്ടുകാര്‍ക്കുമെതിരേ കേസ് പൊലീസ് കേസെടുത്തു. തുടര്‍ന്ന് ബിസിസിഐയുടെ കരാറില്‍ നിന്ന് ഷമി പുറത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്