Sports

'രോമാഞ്ചം ഓവര്‍ലോഡാക്കി' സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിലെ ആദ്യ ഗാനമെത്തി; 'സച്ചിന്‍ ആന്തം' ഒരുക്കിയത് റഹ്മാന്‍

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജീവിതം പറയുന്ന സിനിമയുടെ ട്രെയിലറിന് പിന്നാലെയെത്തിയ 'സച്ചിന്‍ ആന്തവും' ആവേശത്തോടെ സ്വീകരിക്കുകയാണ് ആരാധകര്‍.

സമകാലിക മലയാളം ഡെസ്ക്

ക്രീസിലുള്ള സച്ചിന്‍ എന്നും ആരാധകര്‍ക്ക് ആവേശമായിരുന്നു. ഗ്യാലറിയില്‍ നിന്നും സച്ചിന്‍ സച്ചിന്‍ എന്ന ആരവും ഇല്ലാതായെങ്കിലും ആരാധകര്‍ക്ക് ആവേശമായാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് തീയറ്ററുകളിലെത്തുന്നത്. 

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജീവിതം പറയുന്ന സിനിമയുടെ ട്രെയിലറിന് പിന്നാലെയെത്തിയ 'സച്ചിന്‍ ആന്തവും' ആവേശത്തോടെ സ്വീകരിക്കുകയാണ് ആരാധകര്‍. എ.ആര്‍.റഹ്മാനാണ് സച്ചിന്‍ സച്ചിന്‍ വിളികള്‍ മുഴങ്ങുന്ന പാട്ട് ആവേശമൊട്ടം ചോരാതെ ആരാധകര്‍ക്കായി തയ്യാറാക്കിയത്. 

അമ്മയായിരുന്നു ആദ്യമായി സച്ചിന്‍ സച്ചിന്‍ എന്ന ആരവുമായെത്തിയതെന്ന് സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടുള്ള ചടങ്ങില്‍ സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റ് ജീവിതം അവസാനിച്ചതിന് ശേഷവും സച്ചിന്‍ സച്ചിന്‍ എന്ന ആരവും തന്നെ പിന്തുടരുമെന്ന് കരുതിയിരുന്നില്ലെന്നും സച്ചിന്‍ പറയുന്നു. എവിടെ പോയാലും സച്ചിന്‍ സച്ചിന്‍ എന്ന് വിളിച്ചാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഈ സച്ചിന്‍ സച്ചിന്‍ ആരവും തീയറ്ററിലേക്കുമെത്തുകയാണെന്നും സച്ചിന്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT