Sports

ആശയ കുഴപ്പത്തെ തുടര്‍ന്നാണ്‌ അതെല്ലാം, ഗംഭീറിനോടും ഇഷാന്ത്‌ ശര്‍മയോടും ഏറ്റുമുട്ടിയതിന്റെ കാരണം പറഞ്ഞ്‌ കമ്രാന്‍ അക്‌മല്‍

ഈ സംഭവങ്ങളെല്ലാം ആശയ കുഴപ്പത്തെ തുടര്‍ന്നുണ്ടായതാണ്‌ എന്നാണ്‌ കമ്രാന്‍ അക്‌മല്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്


2010ലെ ഏഷ്യാ കപ്പില്‍ പാക്‌ വിക്കറ്റ്‌ കീപ്പര്‍ കമ്രാന്‍ അക്‌മലും, ഗൗതം ഗംഭീറും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. 2012-2013ലെ ട്വന്റി20 പരമ്പരയില്‍ ഇഷാന്ത്‌ ശര്‍മയുമായിട്ടാണ്‌ അക്‌മല്‍ കൊമ്പുകോര്‍ത്തത്‌. ഈ സംഭവങ്ങളെല്ലാം ആശയ കുഴപ്പത്തെ തുടര്‍ന്നുണ്ടായതാണ്‌ എന്നാണ്‌ കമ്രാന്‍ അക്‌മല്‍ പറയുന്നത്‌.

ഈ സമയത്തെ സാഹചര്യത്തിന്റെ സമ്മര്‍ദവും, ആശയക്കുഴപ്പവുമാണ്‌ പ്രശ്‌നങ്ങളിലേക്ക്‌ എത്തിച്ചത്‌. ഇരു രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള എ ടിമില്‍ കളിക്കുമ്പോഴുള്ള പരിചയം ഞാനും ഗംഭീറും തമ്മിലുണ്ട്‌. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്‌. പലപ്പോഴും നേരില്‍ കാണുകയും ഒരുമിച്ച്‌ ഭക്ഷണം കഴിക്കുകയും ചെയ്യും, അക്‌മല്‍ പറഞ്ഞു.

ഇഷാന്തിമായുള്ള അസ്വാരസ്യങ്ങള്‍ക്കിടയാക്കിയ കാരണവും പാക്‌ വിക്കറ്റ്‌ കീപ്പര്‍ പറയുന്നു. ഇഷാന്ത്‌ എന്താണ്‌ പറയുന്നത്‌ എന്ന്‌ എനിക്ക്‌ മനസിലായില്ല. നിങ്ങള്‍ക്ക്‌ അറിയില്ലേ, ഞാന്‍ ഗ്രൗണ്ടില്‍ അധികമൊന്നും പറയാറില്ല. ഗംഭീറും, ഇഷാന്തും നല്ല വ്യക്തികളാണ്‌. ഞാന്‍ അവരെ ബഹുമാനിക്കുന്നു, അവര്‍ എന്നേയും ബഹുമാനിക്കുന്നു. കളിക്കളത്തില്‍ സംഭവിക്കുന്നതെല്ലാം അവിടെ തന്നെ നില്‍ക്കും, കമ്രാന്‍ അക്‌മല്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ കറാച്ചിയില്‍ പൊരുതി നേടിയ സെഞ്ചുറിയാണ്‌ അക്‌മലിന്റെ ടെസ്റ്റ്‌ കരിയറിലെ ഹൈലൈറ്റുകളില്‍ ഒന്ന്‌. ആദ്യ ഓവറില്‍ തന്നെ ഹാട്രിക്‌ നേടി ഇര്‍ഫാന്‍ പഠാന്‍ പാക്കിസ്ഥാനെ തകര്‍ത്തെങ്കിലും 133 റണ്‍സ്‌ നേടി കമ്രാന്‍ അക്‌മല്‍ പിടിച്ചു നിന്നു. അക്‌മലും അബ്ദുല്‍ റസാഖും ചേര്‍ന്ന്‌ 39-6 എന്ന നിലയില്‍ തകര്‍ന്ന പാകിസ്ഥാനെ 245 റണ്‍സിലെത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT