Sports

ഇംഗ്ലണ്ടിനെ ലോക കിരീടത്തിലേക്ക് നയിച്ച ട്രെവര്‍ ബെയ്‌ലിസ് കൊല്‍ക്കത്തയുടെ പരിശീലകനാകുന്നു; ഒപ്പം ബ്രണ്ടന്‍ മെക്കല്ലവും തിരിച്ചെത്തുന്നു

കന്നി ലോകകപ്പ് കിരീടത്തിലേക്ക് ഇംഗ്ലണ്ടിനെ നയിച്ച പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ് ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്ക് തിരിച്ചെത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കന്നി ലോകകപ്പ് കിരീടത്തിലേക്ക് ഇംഗ്ലണ്ടിനെ നയിച്ച പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ് ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്ക് തിരിച്ചെത്തുന്നു. അടുത്ത സീസണില്‍ ടീമിന് തന്ത്രമോതാന്‍ ബെയ്‌ലിസുണ്ടാകും. ഒപ്പം മുന്‍ താരം ബ്രണ്ടന്‍ മെക്കല്ലം ബാറ്റിങ് കോച്ച്, ഉപദേശകന്‍ റോളുകളിലും ടീമിനൊപ്പം ചേരും. നിലവിലെ മുഖ്യ പരിശീലകന്‍ ജാക്വിസ് കാല്ലിസ്, അസിസ്റ്റന്റ് കോച്ച് സൈമണ്‍ കാറ്റിച്ച് എന്നിവരുടെ കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് ടീം ബെയ്‌ലിസിനെ തിരികെ ടീമിന്റെ കോച്ചായി എത്തിക്കുന്നത്. 

രണ്ട് തവണ ഐപിഎല്ലില്‍ കിരീടം നേടിയ ടീമാണ് നൈറ്റ്‌റൈഡേഴ്‌സ്. 2015ലാണ് ടീം അവസാനമായി കിരീടം സ്വന്തമാക്കിയത്. പിന്നീടുള്ള സീസണുകളില്‍ കൊല്‍ക്കത്ത ടീമിന് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നില്ല. 

ഇത് രണ്ടാം തവണയാണ് ബെയ്‌ലിസ് ടീമിന്റെ പരിശീലകനാകുന്നത്. നേരത്തെ 2012 മുതല്‍ 15 വരെ ഈ ഓസ്‌ട്രേലിയന്‍ പരിശീലകന് കീഴിലാണ് ടീം കളിച്ചത്. അദ്ദേഹം പരിശീലകനായിരിക്കുമ്പോഴാണ് രണ്ട് തവണയും ടീം കിരീടം സ്വന്തമാക്കിയതും. 

കൊല്‍ക്കത്തയുടെ മുന്‍ താരം കൂടിയായ മെക്കല്ലത്തിന്റേയും ടീമിലേക്കുള്ള തിരിച്ചുവരവാണ്. നേരത്തെ 2008- 10, 2012- 13 സീസണുകളിലും ന്യൂസിലന്‍ഡ് ഇതിഹാസം നൈറ്റ്‌റൈഡേഴ്‌സിനായി കളത്തിലിറങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!