Sports

ഇങ്ങനെയും ഔട്ടാകും; എന്‍ഗിഡിയെ പുറത്താക്കിയ നദീമിന്റെ ക്യാച്ച്; അപ്രതീക്ഷിതം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയ പോരാട്ടത്തിലെ ഒരു ക്യാച്ച് ഇപ്പോള്‍ ശ്രദ്ധേയമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയ പോരാട്ടത്തിലെ ഒരു ക്യാച്ച് ഇപ്പോള്‍ ശ്രദ്ധേയമാകുന്നു. ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്റ്‌സ്മാനായ ലുങ്കി എന്‍ഗിഡി ഔട്ടായതാണ് ഇപ്പോള്‍ വൈറലായി മാറിയത്. ഇങ്ങനെയൊരു ഔട്ടാകല്‍ അധികമാരും കണ്ടിട്ടുണ്ടാകില്ല.

ഷഹബാദ് നദീമിന്റെ പന്തിലാണ് എന്‍ഗിഡിയുടെ ഈ അപ്രതീക്ഷിത പുറത്താകല്‍ കണ്ടത്. ഡീന്‍ എല്‍ഗാറിന് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി എത്തിയ തെയൂനിസ് ഡിബ്രുയിന്‍ പുറത്തായപ്പോള്‍ 11ാം ബാറ്റ്‌സ്മാനായി ക്രീസിലെത്തിയ എന്‍ഡിഗി ഷഹബാസ് നദീമിന്റെ നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്താനാണ് ശ്രമിച്ചത്. പന്ത് നന്നായി കണക്ട് ചെയ്ത എന്‍ഗിഡിയുടെ ഷോട്ട് പക്ഷേ നേരെ കൊണ്ടത് നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന ആന്റിച്ച് നോര്‍ജെയുടെ തോളിലായിരുന്നു.

നോര്‍ജെയുടെ ദേഹത്ത് തട്ടി തെറിച്ച പന്ത് നദീം അനായാസം കൈപ്പിടിയില്‍ ഒതുക്കിയ ശേഷം  ക്യാച്ചിനായി അപ്പീല്‍ ചെയ്തു. അമ്പയര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചൂണ്ടുവിരലുയര്‍ത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിനും വിരാമമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

പ്രേം നസീര്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍; നാലുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി