Sports

ധോനിയുടെ മറുപടി, അതിശയിപ്പിക്കുന്ന ക്യാച്ച്; ബിസിസിഐ കണ്ണ് തുറന്ന് കാണട്ടെയെന്ന് ആരാധകര്‍

ചന്ദര്‍പോള്‍ ഹെംരാജിനെ പുറത്താക്കാന്‍ പിന്നോട്ട് ഓടി മനസാന്നിധ്യത്തിന്റെ ബലത്തില്‍ പിഴവില്ലാതെ പന്ത് ഗ്ലൗസിനുള്ളിലാക്കുകയായിരുന്നു ധോനി.

Author : സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസിനെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ധോനി. ചന്ദര്‍പോള്‍ ഹെംരാജിനെ പുറത്താക്കാന്‍ പിന്നോട്ട് ഓടി മനസാന്നിധ്യത്തിന്റെ ബലത്തില്‍ പിഴവില്ലാതെ പന്ത് ഗ്ലൗസിനുള്ളിലാക്കുകയായിരുന്നു ധോനി. 

വിന്‍ഡിസ്, ഓസീസ് ടീമുകള്‍ക്കെതിരായ ട്വന്റി20 പരമ്പരകളില്‍ നിന്നും ധോനിയെ മാറ്റി നിര്‍ത്തിയുള്ള ടീം പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസമാണ് വിക്കറ്റിന് പിന്നില്‍ തനിക്ക് പ്രായം അതിക്രമിച്ചിട്ടില്ലെന്ന ധോനിയുടെ പ്രഖ്യാപനം വരുന്നത്. അഞ്ചാം ഓവറില്‍ ഭൂമ്രയുടെ പന്തില്‍ ബാറ്റ് വെച്ച ഹേംരാജിന്റെ ഷോട്ട് കൃത്യമായി കണക്ട് ചെയ്യാനായില്ല. 

ഓടിയെത്തി വീണുകൊണ്ട് തന്നെ ധോനി ആ ക്യാച്ച് സുരക്ഷിതമാക്കി. ധോനിയുടെ ക്യാച്ചിന് പിന്നാലെ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയ ബിസിസിഐയെ പരിഹസിക്കുകയാണ് ആരാധകര്‍. വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന് ഇനിയും പോരായ്മകള്‍ പരിഹരിക്കാന്‍ ഉണ്ടെന്നിരിക്കെയാണ് ധോനി തന്റെ മികവ് ഒരിക്കല്‍ കൂടി തെളിയിക്കുന്നത്. ധോനിക്ക് പകരം വിന്‍ഡിസിനും ഓസീസിനും എതിരായ ട്വന്റി20 പരമ്പരയില്‍ ദിനേഷ് കാര്‍ത്തിക്കിനേയും പന്തിനേയുമാണ് സെലക്ടര്‍മാര്‍ പരിഗണിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മ്യാന്‍മറില്‍ ബോട്ട് മുങ്ങി 500 മരണം; മരിച്ചത് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍

'ടിക്കി-ടാക്ക എസ്പാന്യ' vs 'നെവർ ​ഗിവ് അപ്പ് ലാ സ്കലോനെറ്റ'; ഫിനാലെ 'കിടിലോസ്കി' ആകും!

അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈനുമായി വിജയ് സര്‍ക്കാര്‍; കുടുങ്ങിയത് ടിവികെ നേതാവ്, കൈക്കൂലി വാങ്ങുന്ന വിഡിയോ വൈറല്‍

ഇക്കുറി ശിശിരം വിയർക്കും, വേനൽ കടുക്കും; ഇത് സൂപ്പർ എൽ നിനോ

ഫുട്ബോൾ ടൂർണമെൻ്റിന്റെ ആവേശം ഇനി വെള്ളിത്തിരയിലേക്ക്; 'വിസിൽ' ടൈറ്റിൽ പോസ്റ്റർ