Sports

ഇതിഹാസ താരം ഹെന്റിക്കൊപ്പം ഇനി അഗ്യുറോയും; പ്രീമിയര്‍ ലീഗിലെ അപൂര്‍വ നേട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം കനക്കുകയാണ്. രണ്ട് മത്സരങ്ങള്‍ ശേഷിക്കേ 92 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതും 91 പോയിന്റുമായി ലിവര്‍പപൂള്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം കനക്കുകയാണ്. രണ്ട് മത്സരങ്ങള്‍ ശേഷിക്കേ 92 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതും 91 പോയിന്റുമായി ലിവര്‍പപൂള്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ പ്രീമിയര്‍ ലീഗിലെ പുതിയ ചാമ്പ്യനെ നിര്‍ണയിക്കും. 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ സീസണിലെ മുന്നേറ്റത്തിലും നിര്‍ണായക ശക്തിയായി നില്‍ക്കുന്നത് അര്‍ജന്റീന സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയുടെ മിന്നും ഫോമാണ്. സീസണില്‍ 20 ഗോളുകളാണ് താരം വലയിലാക്കിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി ടീമിനൊപ്പമുള്ള താരമായ അഗ്യുറോ നിലവില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോളുകളെന്ന നേട്ടത്തില്‍ മുന്‍പന്തിയിലുണ്ട്. 21 ഗോളുകളുമായി ലിവര്‍പൂള്‍ താരം മുഹമ്മദ് സല ഒന്നാമതും അഗ്യുറോ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 

സീസണില്‍ 20 ഗോളുകള്‍ തികച്ചതോടെ അഗ്യുറോ ഒരു അപൂര്‍വ നേട്ടവും സ്വന്തമാക്കി. തുടര്‍ച്ചയായി അഞ്ച് സീസണുകളില്‍ 20 ഗോളുകളോ അതിലധികോ നേടുന്ന പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് നേടിയത്. ആഴ്‌സണല്‍ മുന്‍ ഇതിഹാസം തിയറി ഹെന്റിയുടെ റെക്കോര്‍ഡിനൊപ്പമാണ് അഗ്യുറോ എത്തിയത്. 

2014- 15 സീസണില്‍ 26ഉം 15-16 സീസണില്‍ 24ഉം 16-17 സീസണില്‍ 20 ഗോളുകളും 17-18 സീസണില്‍ 21 ഗോളുകളുമാണ് അഗ്യുറോ വലയിലാക്കിയത്. രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ അഗ്യുറോ ഇത്തവണ ഇതുവരെ 20 ഗോളുകളാണ് നേടിയിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT