Sports

ഇനിയും സഹിക്കാന്‍ വയ്യ, ലോപെറ്റഗിയെ പുറത്താക്കി റയല്‍ മാഡ്രിഡ്

റയലിനെ മേയ്ക്കാനെത്തി നാലര മാസം തികയുന്നതിന് മുന്‍പാണ് ലോപെറ്റഗി മടങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജുലന്‍ ലോപെറ്റഗിയെ പുറത്താക്കി റയല്‍ മാഡ്രിഡ്. എല്‍ ക്ലാസിക്കോയിലെ നാണക്കേട് കൂടിയായതോടെ ഇനിയും ലോപെറ്റഗിയെ സഹിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് റയലിന്റെ നീക്കം. റയലിനെ മേയ്ക്കാനെത്തി നാലര മാസം തികയുന്നതിന് മുന്‍പാണ് ലോപെറ്റഗി മടങ്ങുന്നത്.

കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ചിലും റയല്‍ തോറ്റിരുന്നു. തുടര്‍ച്ചയായ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയ റയല്‍ ലാലീഗ ടേബിളില്‍ ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. 2001-02 സീസണിന് ശേഷമുള്ള ബാഴ്‌സയുടെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണത്തേത്. 

തിങ്കളാഴ്ച ടീമിന്റെ ട്രെയിനിങ് സെഷനില്‍ ലോപെറ്റഗി പങ്കെടുത്തിരുന്നു. എന്നാല്‍ ബോര്‍ഡ് മീറ്റിങ്ങോടെ മുന്‍ സ്‌പെയിന്‍ കോച്ചിന്റെ ഭാവിയില്‍ റയല്‍ തീരുമാനമെടുക്കുകയായിരുന്നു. മുന്‍ റയല്‍ താരം സാന്റിയാഗോ സൊലാരിയാണ് റയലിന്റെ പുതിയ കോച്ച്. റയലിന്റെ എട്ട് താരങ്ങളാണ് 2018 ബാലന്‍ ദി ഓറിന്റെ 30 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. എന്നിട്ടും കളി തോല്‍ക്കുന്നതാണ് ലോപെറ്റഗിയുടെ സ്ഥാനം തെറിപ്പിച്ചത്. 

ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയാണ് ലോപെറ്റഗി പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കപ്പെടുന്നത്. ലോക കപ്പിന് രണ്ട് ദിവസം മാത്രം മുന്‍പ് ലോപെറ്റഗിയെ സ്‌പെയിന്‍ പുറത്താക്കിയിരുന്നു. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിക്കാതെ, ലോക കപ്പിന് ശേഷം റയലിന്റെ പരിശീലക കുപ്പായത്തിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് ലോപെറ്റഗി റയലുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്‌പെയിന്‍ പുറത്താക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി