Sports

ഇന്ത്യക്കെതിരെ പാകിസ്ഥാന് എല്ലാ അര്‍ഥത്തിലും പിഴച്ചു; ബുദ്ധിരഹിതമായ കളിയാണ് 2019 ലോകകപ്പിലുണ്ടായത്: വഖാര്‍ യുനീസ്

മാഞ്ചസ്റ്ററില്‍ പാക് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായ ബുദ്ധിരഹിതമായ തീരുമാനമാണ് കളി കയ്യില്‍ നിന്ന് പോവാന്‍ ഇടയാക്കിയത് എന്ന് വഖാര്‍ യുനീസ്

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: 2019 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് എല്ലാ അര്‍ഥത്തിലും പിഴച്ചെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ വഖാര്‍ യുനീസ്. മാഞ്ചസ്റ്ററില്‍ പാക് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായ ബുദ്ധിരഹിതമായ തീരുമാനമാണ് കളി കയ്യില്‍ നിന്ന് പോവാന്‍ ഇടയാക്കിയത് എന്ന് വഖാര്‍ യുനീസ് പറയുന്നു. 

ടോസ് മുതല്‍ തന്നെ പാകിസ്ഥാന് പിഴച്ചു. പിച്ചില്‍ നിന്ന് പിന്തുണ ലഭിക്കുമെന്നും, ഇതിലൂടെ ഇന്ത്യയുടെ മുന്‍നിര വിക്കറ്റുകള്‍ തുടക്കത്തിലേ വീഴ്ത്താമെന്നും അവര്‍ കണക്കു കൂട്ടി. എന്നാല്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ പിടിച്ചു നിന്നു. മാത്രമല്ല പാക് ബൗളര്‍മരെ താളം കണ്ടെത്താന്‍ അവര്‍ അനുവദിച്ചതുമില്ല. മറുഭാഗത്ത് ഇന്ത്യ താളം കണ്ടെത്തിയതോടെ പാകിസ്ഥാന് ഇന്ത്യയെ പിടിച്ചുകെട്ടാനാവാതേയും വന്നു, വഖാര്‍ യുനീസ് പറഞ്ഞു. 

ടോസിന്റെ സമയത്ത് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ചെറിയൊരു പിഴവ് കളി തന്നെ നഷ്ടപ്പെടുത്തി. കാരണം അന്ന് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമായാണ് കാര്യങ്ങള്‍ വന്നത്. ഇന്ത്യ അന്ന് വളരെ അധികം നന്നായി കളിച്ചതായും വഖാര്‍ യുനീസ് ചൂണ്ടിക്കാണിക്കുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സാണ് പാകിസ്ഥാന് മുന്‍പില്‍ വെച്ചത്. 140 റണ്‍സ് എടുത്ത് രോഹിത് രാഹുലിനൊപ്പം 136 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. രാഹുല്‍ 57 റണ്‍സും കോഹ് ലി 77 റണ്‍സും എടുത്ത് പാക് ബൗളര്‍മാര്‍ക്ക് സാധ്യതകളൊന്നും നല്‍കിയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം