Sports

ഇന്ത്യക്ക് കിതപ്പ്, കോഹ്‍ലിക്ക് കുതിപ്പ്; മികച്ച റേറ്റിങ് പോയിന്റുമായി ഒന്നാം റാങ്ക് നിലനിർത്തി

ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങിലും മികച്ച റേറ്റിങ് പോയിന്റുമായി നേട്ടമുണ്ടാക്കിയാണ് കോഹ്‍ലി വീണ്ടും വാർത്തകളിൽ നിറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ തവണ ഇം​ഗ്ലണ്ടിൽ എത്തി ഒന്നും ചെയ്യാൻ കഴിയാതെ വിമർശനങ്ങളേറ്റു വാങ്ങിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഇത്തവണ പക്ഷേ ഉജ്ജ്വല ഫോമിലാണ്. ടെസ്റ്റ് പരമ്പര അടിയറവ് വച്ച് ഇന്ത്യ നിരാശപ്പെട്ട് നിൽക്കുമ്പോഴും മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇത് നല്ല സമയമാണ്. ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങിലും മികച്ച റേറ്റിങ് പോയിന്റുമായി നേട്ടമുണ്ടാക്കിയാണ് കോഹ്‍ലി വീണ്ടും വാർത്തകളിൽ നിറയുന്നത്. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 46 റൺസും രണ്ടാം ഇന്നിങ്സിൽ 58 റൺസും നേടിയ കോഹ്‍ലി, 937 പോയിന്റോടെയാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്.

റേറ്റിങ് പോയിന്റിൽ എക്കാലത്തെയും മികച്ച 11ാം സ്ഥാനമാണിതിന്. ഡോൺ ബ്രാഡ്മാൻ (961), സ്റ്റീവൻ സ്മിത്ത് (947), ലെൻ ഹട്ടൻ (945), ജാക്ക് ഹോബ്സ് (942), റിക്കി പോണ്ടിങ് (942), പീറ്റർ മേ (941), ഗാരി സോബേഴ്സ്, ക്ലൈഡ് വാൽക്കോട്ട്, വിവിയൻ റിച്ചാർഡ്സ്, സംഗക്കാര (എല്ലാവർക്കും 938 പോയിന്റ്) എന്നിവരാണ് ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റ് നേടിയ ആദ്യ പത്തു പേർ.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിക്കുമ്പോൾ, സസ്പെൻഷനിലുള്ള ഓസീസ് മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനു പിന്നിൽ രണ്ടാമതായിരുന്നു കോഹ്‍ലി. ആദ്യ ടെസ്റ്റിൽ 149, 51 എന്നിങ്ങനെ രണ്ടിന്നിങ്സിലും തിളങ്ങിയപ്പോൾ ചരിത്രത്തിലാദ്യമായി ഏകദിനത്തിനു പിന്നാലെ ടെസ്റ്റിലും കോഹ്‌ലി ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്തി. എന്നാൽ ലോർഡ്സിൽ കോഹ്‌ലി ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെ ഒന്നാം സ്ഥാനം നഷ്ടമായി. പിന്നീട് മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും കാഴ്ചവച്ച തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനം ദിവസങ്ങൾക്കുള്ളിൽ തിരിച്ചുപിടിച്ചു. നോട്ടിങ്ഹാമിൽ ഇന്ത്യ 203 റൺസിനു ജയിച്ച ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ കോഹ്‌ലി 97 റൺസും രണ്ടാം ഇന്നിങ്സിൽ 103 റൺസുമാണ് നേടിയത്. പരമ്പരയിലാകെ ഇതുവരെ എട്ട് ഇന്നിങ്സുകൾ പൂർത്തിയാക്കിയ കോഹ്‍ലി, രണ്ട് സെഞ്ച്വറി മൂന്ന് അർധ സെഞ്ച്വറിയും ഉൾപ്പെടെ 544 റൺസ് നേടിയിട്ടുണ്ട്. സ്മിത്ത് രണ്ടാമതും കെയ്ൻ വില്ല്യംസൻ മൂന്നാമതും നിൽക്കുന്നു. 

നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാര ആറാം റാങ്ക് നിലനിർത്തി. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തന്നെ ഒന്നാമത്. രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തും ആര്‍.അശ്വിന്‍ എട്ടാമതുമാണ്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴേക്കിറിങ്ങി മൂന്നാമതായി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ അശ്വിനും ഒരു സ്ഥാനം നഷ്ടമായി. അഞ്ചാം സ്ഥാനത്താണ് അശ്വിനിപ്പോള്‍. ടെസ്റ്റ് പരമ്പര തോറ്റെങ്കിലും 125 പോയിന്റുമായി ഇന്ത്യ ഒന്നാം റാങ്ക് നിലനിർത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം