Sports

ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി ; ഓസീസ് മുന്‍നിര തകര്‍ന്നടിഞ്ഞു

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍ : മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ബോക്‌സിംങ് ഡേ ടെസ്റ്റിന്റെ മൂന്നാംദിനം കളിയാരംഭിച്ച ഓസീസ് മുന്‍നിര തകര്‍ന്നു. 102 റണ്‍സെടുക്കുന്നതിനിടെ ആറു മുന്‍നിര വിക്കറ്റുകളാണ് കംഗാരുക്കള്‍ക്ക് നഷ്ടമായത്. 

വിക്കറ്റു പോകാതെ എട്ടുറണ്‍സ് എന്ന നിലയിലാണ് ഓസീസ് മൂന്നാംദിനം കളി പുനരാരംഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. എട്ടുറണ്‍സാണ് ഫിഞ്ച് നേടിയത്. പിന്നാലെ മാര്‍ക്കസ് ഹാരിസ് ( 22 റണ്‍സ്), ഉസ്മാന്‍ ഖവേജ (21 റണ്‍സ്), ഷോണ്‍ മാര്‍ഷ് (19 റണ്‍സ്), ട്രാവിസ് ഹെഡ് (20 റണ്‍സ്), മിച്ചല്‍ മാര്‍ഷ് ( 9 റണ്‍സ് ) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 

മൂന്നു വിക്കറ്റെടുത്ത ബുംറയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി. ഇന്ത്യ ആദ്യ ഇന്നിംഗ്‌സ് 443 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറിയും, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തേകിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി