Sports

ഇന്ത്യയുടെ മരുമകനായി  പാക് ക്രിക്കറ്റ് താരം; വിവാഹത്തിന് ഇന്ത്യന്‍ പാട്ടിന് ചുവടുവെച്ച് ഹസന്‍ അലി

വിവാഹത്തിന് വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം

Author : സമകാലിക മലയാളം ഡെസ്ക്


ദുബായ്:  വിവാഹത്തിന് ഇന്ത്യന്‍ പാട്ടിനൊപ്പം ആടിപ്പാടി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി. ഹരിയാന സ്വദേശിയായ ഷാമിയ അര്‍സുവാണ് വധു. ചൊവ്വാഴ്ച ദുബായിയില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുളള വിവാഹം.

വിവാഹത്തിന് വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സിനിമാ താരങ്ങളെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോയും ലീക്കായിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത ആരോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വൈറലായത്.

സ്വര്‍ണ നിറത്തിലുള്ള എംബ്രോയിഡറി വര്‍ക്ക് ചെയ്ത കറുത്ത ഷര്‍വാണിയും തലപ്പാവുമായിരുന്നു ഹസന്‍ അലിയുടെ വേഷം. പരമ്പരാഗത വേഷത്തിലായിരുന്നു ഷാമിയ വിവാഹവേദിയിലെത്തിയത്.  റെഡ് ചൂരിയനോടൊപ്പം ചുവന്ന വളകളും നെകിലേസും ധരിച്ച്  ഉത്തരേന്ത്യന്‍ രീതിയിലായിരുന്നു വധു വിവാഹവേദിയിലെത്തിയത്.

ഒരു വര്‍ഷം മുന്‍പ് ദുബായില്‍ വെച്ചാണ് ഹസന്‍ അലിയും ഷാമിയയും ആദ്യം കണ്ടുമുട്ടിയത്. ദുബായില്‍ സ്ഥിര താമസമാക്കിയ ഒരു സ്വകാര്യ എയര്‍ലൈന്‍ കമ്പനി ജീവനക്കാരിയാണ് ഷാമിയ. ലണ്ടനിലാണ് ഷാമിയ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയതെന്നും ദല്‍ഹിയില്‍ അവര്‍ക്ക് ബന്ധുക്കളുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പാകിസ്താനിലെ ബഹാവുദ്ദീന്‍ സ്വദേശിയാണ് ഹസന്‍ അലി. 2016ലാണ് അലി പാകിസ്താനായി അരങ്ങേറിയത്.

സാനിയഷോയ്ബ് ദമ്പതികള്‍ക്ക് പുറമെ മുന്‍ പാക് താരങ്ങളായ മുഹ്‌സിന്‍ ഖാനും സഹീര്‍ അബ്ബാസും ഇന്ത്യയില്‍ നിന്നാണ് വിവാഹം ചെയ്തിരുന്നത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം