Sports

''ഇര്‍ഫാന്‍ പഠാന്‍ അടുത്ത ഹഫീസ് സയിദ്'', അറപ്പുളവാക്കുന്നതായി പേസര്‍; മറുപടിയുമായി ബോളിവുഡ് താരം റിച്ച ഛദ്ദ

മതത്തെ കുറിച്ചോ രാജ്യങ്ങളെ കുറിച്ചോ ഒന്നും പറയാതിരുന്ന പോസ്റ്റിന് അടയില്‍ വന്ന അധിക്ഷേപകരമായ കമന്റ് പഠാനെ പ്രകോപിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത ഹഫീസ് സയിദാണ് ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍ എന്നാണ് താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം വന്ന കമന്റുകളില്‍ ഒന്ന്. എന്നാല്‍, മതത്തെ കുറിച്ചോ രാജ്യങ്ങളെ കുറിച്ചോ ഒന്നും പറയാതിരുന്ന പോസ്റ്റിന് അടയില്‍ വന്ന അധിക്ഷേപകരമായ കമന്റ് പഠാനെ പ്രകോപിപ്പിച്ചു. 

ഇന്ത്യന്‍ മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെ കുറിച്ച് പറയുന്ന ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റിന് അടിയില്‍, അടുത്ത ഹഫീസ് സയിദ് ആവാനുള്ള ലക്ഷ്യം പഠാന്‍ മറച്ചുവെക്കുന്നില്ലെന്നാണ് കമന്റ് വന്നത്. ചില ആളുകളുടെ മാനസികാവസ്ഥ ഇതാണ്. എവിടെയാണ് നമ്മള്‍ എത്തിയിരിക്കുന്നത് എന്നും പഠാന്‍ ചോദിക്കുന്നു. 

ബോളിവുഡ് താരം റിച്ച ഛദ്ദയും ഇര്‍ഫാന്റെ ട്വീറ്റിന് മറുപടിയുമായി എത്തി. അത് ഫേക്ക് അക്കൗണ്ട് ആണ്, വ്യക്തിയല്ല എന്നായിരുന്നു റിച്ചയുടെ കമന്റ്. എന്നാല്‍ അത് കൈകാര്യം ചെയ്യുന്നത് ഒരു വ്യക്തിയല്ലേ എന്ന് ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. 

ഗ്രെഗ് ചാപ്പല്‍ അല്ല തന്റെ കരിയര്‍ നശിപ്പിച്ചത് എന്ന് പറഞ്ഞാണ് പഠാന്‍ എത്തിയത്. തന്നെ ബാറ്റിങ്ങില്‍ മൂന്നാം സ്ഥാനത്ത് ഇറക്കാന്‍ നിര്‍ദേശിച്ചത് സച്ചിനാണ്. ചാപ്പല്‍ അല്ല. ഇന്ത്യക്കാരന്‍ അല്ലാത്തത് കൊണ്ട് ചാപ്പലിന് മേല്‍ പഴി ചാരാന്‍ എളുപ്പമാണെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'