Sports

ഇര്‍ഫാന്‍ പഠാന്‍ തുര്‍ക്കി പൊലീസാവുന്നു, അരങ്ങേറ്റം തമിഴ്‌ സിനിമയില്‍

ഗ്രൗണ്ടില്‍ ഒരിക്കല്‍ കൂടി ഇര്‍ഫാന്‍ പഠാനെ കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശരാവേണ്ടി വരും. എന്നാല്‍, താരത്തെ ഇനി ബിഗ് സ്‌ക്രീനില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ഗ്രൗണ്ടില്‍ ഒരിക്കല്‍ കൂടി ഇര്‍ഫാന്‍ പഠാനെ കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശരാവേണ്ടി വരും. എന്നാല്‍, താരത്തെ ഇനി ബിഗ് സ്‌ക്രീനില്‍ കാണാം. സിനിമയിലേക്ക് എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം.

തമിഴ് സിനിമയിലൂടെയാണ് പഠാന്‍ അരങ്ങേറ്റം കുറിക്കുന്നത്. അതും പൊലീസ് ഓഫീസറായി വിക്രമിനൊപ്പം. തുര്‍ക്കി പൊലീസായാണ് പഠാന്‍ എത്തുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്തുകൊണ്ട് തുര്‍ക്കി പൊലീസിന്റെ വേഷത്തില്‍ ഞാന്‍ എന്ന ചോദ്യത്തിന്, ഞങ്ങള്‍ക്ക് 100 ശതമാനം താങ്കളില്‍ വിശ്വാസമുണ്ടെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ മറുപടിയെന്ന് പഠാന്‍ പറയുന്നു.

25 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം ഈ ചിത്രത്തില്‍ എത്തുന്നത്. ഇമെയ്ക നൊഡികള്‍, ഡിമോണ്ട് കോളനി എന്നീ ചിത്രങ്ങളുടെ സംവിധായകനായ അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകന്‍. 2020ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും. പ്രിയ ഭവാനി ശങ്കറാണ് നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

'ഒന്നാം രാഗം പാടി' അക്കാദമിയുടെ സാരഥ്യത്തിലേക്ക്; ഇത് വെറുമൊരു വേദിയല്ല, സാംസ്കാരിക കർത്തവ്യം: ജി വേണുഗോപാൽ ചുമതലയേറ്റു