Sports

ഇവന്‍ 'ഇംഗ്ലണ്ട് ടീമിലെ ധോണി' ; ഇംഗ്ലീഷ് താരത്തെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയന്‍ കോച്ച്

ലോര്‍ഡ്‌സില്‍ നടക്കുന്ന വമ്പന്‍ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് ടീം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ : ലോകകപ്പില്‍ അപ്രതീക്ഷിച തിരിച്ചടികളില്‍ പതറി നില്‍ക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട്. ടൂര്‍ണമെന്റില്‍ മോശം ഫോമില്‍പ്പെട്ടുഴലുന്ന ശ്രീലങ്കയോട് ഏറ്റ 20 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയാണ് ഇംഗ്ലണ്ടിനെ പിടിച്ചുലച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോടും ഇംഗ്ലണ്ടിന് തോല്‍വി പിണഞ്ഞിരുന്നു.

ലോകകപ്പില്‍ ഇനി വമ്പന്‍ ടീമുകളോടാണ് ഇംഗ്ലണ്ടിന് ഏറ്റുമുട്ടാനുള്ളത്. അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ വിജയം അനിവാര്യമാണെന്ന സ്ഥിതിയിലാണ് ആതിഥേയര്‍. ചൊവ്വാഴ്ച നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

ലോര്‍ഡ്‌സില്‍ നടക്കുന്ന വമ്പന്‍ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് ടീം. അതിനിടെ ഇംഗ്ലീഷ് ടീമിലെ ഒരു താരത്തെ പ്രകീര്‍ത്തിച്ച് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ രംഗത്തെത്തി. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറെയാണ് ലാംഗര്‍ പ്രശംസ കൊണ്ട് മൂടിയത്. 

ജോസ് ബട്ട്‌ലര്‍ അസാമാന്യ പ്രതിഭാശാലിയായ കളിക്കാരനാണ്. ബട്ട്‌ലര്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ നോക്കിനിന്നുപോകാറുണ്ട്. ലോകക്രിക്കറ്റിലെ പുതിയ ധോണിയാണ് ജോസ് ബട്ട്‌ലര്‍. ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. 

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറായ ജോസ് ബട്ട്‌ലറിന്, ക്രീസില്‍ പിടിച്ചു നിന്ന് സുദീര്‍ഘമായ ഇന്നിംഗ്‌സ് കളിക്കാനുള്ള ശേഷിയുണ്ട്. അസാമാന്യ ഫിനിഷറാണ് അദ്ദേഹം. ഇന്ത്യന്‍ ടീമില്‍ വര്‍ഷങ്ങളായി ധോണി എന്താണോ ചെയ്യുന്നത്, ഇംഗ്ലീഷ് ടീമില്‍ അത് ചെയ്യാന്‍ ശേഷിയുള്ള താരമാണ് ബട്ട്‌ലറെന്നും ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. 

ലോകകപ്പിലെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും മധ്യനിര ബാറ്റ്‌സ്മാനായ ബട്ട്‌ലര്‍ 197 റണ്‍സാണ് നേടിയത്. മികച്ച ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന്റേത്. ലോകകപ്പ് നേടാന്‍ മികച്ച സാധ്യതയുള്ള ടീമാണ് ഇംഗ്ലണ്ടെന്നും, ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടത്തെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍