Sports

ഇഷ്ടപ്പെട്ടത് ചിക്കന്‍ ബിരിയാണിയും ഷെര്‍വാണിയും; മൈക് ടൈസന്‍ ഇങ്ങനെയൊക്കെയെന്ന് ബോഡിഗാര്‍ഡ് ഷേര

അമേരിക്കന്‍ ഇതിഹാസ ബോക്‌സര്‍ മൈക്ക് ടൈസന് ചിക്കന്‍ ബിരിയാണിയും പരമ്പരാഗത ഷെര്‍വാണി വസ്ത്രങ്ങളും ഏറെയിഷ്ടപ്പെട്ടതായി സെലിബ്രിറ്റി ബോഡിഗാര്‍ഡ് ഷേര

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമേരിക്കന്‍ ഇതിഹാസ ബോക്‌സര്‍ മൈക്ക് ടൈസന് ചിക്കന്‍ ബിരിയാണിയും പരമ്പരാഗത ഷെര്‍വാണി വസ്ത്രങ്ങളും ഏറെയിഷ്ടപ്പെട്ടതായി സെലിബ്രിറ്റി ബോഡിഗാര്‍ഡ് ഷേര. ആയോധനകലാ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് ടൈസന്‍ മുംബൈയില്‍ എത്തിയത്. ടൈസന്റെ ബോഡി ഗാര്‍ഡായി സേവനം ചെയ്തതിന് പിന്നാലെയാണ് ഷേര അദ്ദേഹത്തിന്റെ ഇഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നിലവില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡായ ഷേരയും അദ്ദേഹത്തിന്റെ ടൈഗര്‍ സെക്യൂരിറ്റി ഫോഴ്‌സുമാണ് ടൈസന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തത്. 

കാര്യങ്ങള്‍ ആരുടേയും മുഖത്ത് നോക്കി പറയുന്ന സ്വഭാവക്കാരനാണ് ടൈസന്‍. പ്രചോദനാത്മകമായ വ്യക്തിത്വമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ വളരെ പോസിറ്റീവായാണ് മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുക. ഇന്ത്യന്‍ സംസ്‌കാരം, ഭക്ഷണം, ആതിഥ്യമര്യാദ എന്നിവ അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. പ്രത്യേകിച്ച് ചിക്കന്‍ ബിരിയാണിയും ഷെര്‍വാണി വസ്ത്രവും. 

മുംബൈക്കൊപ്പം ആഗ്രയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ധാരാവി, താജ്മഹല്‍ എന്നിവിടങ്ങളില്‍ മാത്രമേ അദ്ദേഹം സമയം ചെലവഴിച്ചുള്ളു. ഷേരയുടെ സുരക്ഷാ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും ടൈസന്‍ മറന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി