Sports

എതിരില്ലാതെ മുഹമ്മദ് സല; മികച്ച ആഫ്രിക്കന്‍ താരത്തിനുള്ള ബിബിസി പുരസ്‌കാരം വീണ്ടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളിന്റെ ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സലയ്ക്ക് വീണ്ടും പുരസ്‌കാര തിളക്കം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളിന്റെ ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സലയ്ക്ക് വീണ്ടും പുരസ്‌കാര തിളക്കം. 2018ലെ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിനുള്ള ബിബിസി പുരസ്‌കാരമാണ് സല സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് സല അവര്‍ഡിനായി തിരഞ്ഞെടുക്കപ്പെടുന്നത്. 

മെധി ബെനാറ്റിയ, കലിഡോ കൗലിബലി, സാദിയോ മാനെ, തോമസ് പാര്‍ടെ എന്നിവരെയാണ് സല പിന്തള്ളിയത്. ജെജെ ഓകോച്ചയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് തവണ ഈ പുരസ്‌കാരം നേടുന്ന താരമായും സല ഇതോടെ മാറി. യായ ടൂറെ, നുവാന്‍കോ കാനു എന്നിവരും രണ്ട് തവണ അവര്‍ഡ് നേടിയിട്ടുണ്ട്. 

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി മിന്നും ഫോമില്‍ കളിച്ച സല ടീമിനെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി മുന്നില്‍ നിന്നു. ലിവര്‍പൂളിനായി കഴിഞ്ഞ സീസണില്‍ 52 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് താരം അടിച്ചെടുത്തത്. 

ഈ സീസണിലും തന്റെ മികവ് തുടരാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ഈ വര്‍ഷം പ്ലയേഴ്‌സ് പ്ലയര്‍ ഓഫ് ദി ഇയര്‍, ഫുട്‌ബോള്‍ കളിയെഴുത്തുകാരുടെ സംഘടന നല്‍കിയ പുരസ്‌കാരം എന്നിവയും സല നേടിയിരുന്നു. 

ഇത്തവണയും പുരസ്‌കാരം നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സല പ്രതികരിച്ചു. അടുത്ത വര്‍ഷവും നേട്ടം ആവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും 26കാരനായ താരം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അഞ്ചുവർഷം മുൻപ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകൊടുത്തില്ല; ആത്മഹത്യാ ഭീഷണിയുമായി ഉടമ

ഒറ്റ മത്സരത്തില്‍ 10 റെഡ് കാര്‍ഡ്; ആരാണ് ഫ്രാൻസ്- മൊറോക്കോ മത്സരം നിയന്ത്രിക്കുന്ന ഫകുണ്ടോ ടെല്ലോ ?

'എനിക്കറിയാവുന്ന സത്യമാണത്'; സിനിമയില്‍ അവസരം കുറയാന്‍ കാരണം മമ്മൂട്ടി? വെളിപ്പെടുത്തി ഉഷ ഹസീന

പുഴ നിറയെ ചുവപ്പന്‍ ഗ്യാസ് കുറ്റികള്‍, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍; പിടിച്ചെടുക്കാന്‍ കൂട്ടത്തോടെ തീരത്ത്- വിഡിയോ