Sports

എത്ര സുന്ദരന്‍! ധോനിയുടെ പുതിയ ലുക്കില്‍ സാക്ഷിക്ക് പറയാനുള്ളത് 

ധോനിയുടെ ഭാര്യ സാക്ഷി ധോനിയും താരത്തിന്റെ പുതിയ സ്റ്റൈലിനെ പ്രശംസിച്ചെത്തി

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ലുക്കിലാണ് ധോനി ഐപിഎല്ലില്‍ പ്രത്യക്ഷപ്പെട്ടത്. ഹെയര്‍ സ്‌റ്റൈലും, താടിയുടെ രൂപവും മാറ്റിയതിനൊപ്പം കൂടൂതല്‍ ഫിറ്റ്‌നസ് ധോനിയില്‍ തോന്നിക്കുകയും ചെയ്യുന്നു. 

ടോസിന്റെ സമയം മാച്ച് റഫറിക്കൊപ്പമുണ്ടായിരുന്ന മുരളീ കാര്‍ത്തിക് ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തു. ധോനിയുടെ ഭാര്യ സാക്ഷി ധോനിയും താരത്തിന്റെ പുതിയ സ്റ്റൈലിനെ പ്രശംസിച്ചെത്തി. എത്ര സുന്ദരന്‍ എന്നായിരുന്നു ടോസ് സമയം മൈക്കുമായി നില്‍ക്കുന്ന ധോനിയുടെ ഫോട്ടോ പങ്കുവെച്ച് സാക്ഷി ധോനി ഇന്‍സ്റ്റാ സ്‌റ്റോറിയില്‍ കുറിച്ചത്. 

ലോക്ക്ഡൗണ്‍ കാലത്ത് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വേണ്ട സമയം മുന്‍പിലുണ്ടായിരുന്നു. ആ സമയം പ്രയോജനപ്പെടുത്തിയ ടീമിലെ എല്ലാവരേയും അഭിനന്ദിക്കുന്നതായും ധോനി പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം ധോനി ക്രീസിലേക്ക് എത്തിയ കളിയില്‍ ചെന്നൈ നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് സീസണ്‍ തുടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം