Sports

എനിക്ക് സെഞ്ചുറി വേണം, ഡബിളിനായി ഓടാന്‍ തുടങ്ങിയ സ്‌റ്റൊയ്‌നിസിനെ തടഞ്ഞ് കോഹ് ലി

ഐപിഎല്ലിലെ കോഹ് ലിയുടെ അഞ്ചാം സെഞ്ചുറിയാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ഈഡനില്‍ പിറന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അവസാന ഓവറിലെ നാലാം പന്തില്‍ ഡബിള്‍ റണ്ണിനായി ഓടാന്‍ തുടങ്ങിയിരുന്നു സ്‌റ്റൊയ്‌നിസ്. പക്ഷേ കോഹ് ലി വിസമ്മതിച്ചു. അവിടെ കോഹ് ലി സെഞ്ചുറി ആഗ്രഹിച്ചിരുന്നു. തൊട്ടടുത്ത പന്തില്‍ ബൗണ്ടറി പായിച്ച് ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ സ്‌കോര്‍ മൂന്നക്കം കടത്തിയവരുടെ കൂട്ടത്തില്‍ കോഹ് ലി തന്റെ പേരും എഴുതിചേര്‍ത്തു. കോഹ് ലി ആ സെഞ്ചുറി അര്‍ഹിച്ചിരുന്നു എന്ന് ആരും സമ്മതിക്കും. 

ഐപിഎല്ലിലെ കോഹ് ലിയുടെ അഞ്ചാം സെഞ്ചുറിയാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ഈഡനില്‍ പിറന്നത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ ലിസ്റ്റില്‍ രണ്ടാമത്. 2016ന് ശേഷമുള്ള കോഹ് ലിയുടെ ആദ്യ ഐപിഎല്‍ സെഞ്ചുറിയും. 

ആറ് സെഞ്ചുറിയുമായി ഐപിഎല്ലിലെ സെഞ്ചുറി വേട്ടയില്‍ ഗ്രിസ് ഗെയിലാണ് ഒന്നാമത്. നാല് സെഞ്ചുറിയുമായി ഡേവിഡ് വാര്‍ണറും, ഷെയിന്‍ വാട്‌സനുമാണ് പിന്നെ കോഹ് ലിക്ക് പിന്നിലുള്ളത്. 58 പന്തില്‍ നിന്നായിരുന്നു കോഹ് ലി മൂന്നക്കം കടന്നത്. കോഹ് ലിയുടെ സെഞ്ചുറി മികവില്‍ ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എടുത്തു. 

കോഹ് ലി ഐപിഎല്ലിലെ തന്റെ മറ്റ് നാല് സെഞ്ചുറിയും നേടിയത് 2016ലാണ്. കോഹ് ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് അന്ന് ബാംഗ്ലൂരിനെ ഫൈനലിലേക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ സെഞ്ചുറി നേടുവാന്‍ ഇന്ത്യന്‍ നായകനായില്ല. 

ടോസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാര്‍ഥീവ് പട്ടേലിനേയും അക്ഷ്ദീപ് നാദിനേയും പെട്ടെന്ന് നഷ്ടപ്പെട്ടുവെങ്കിലപം കോഹ് ലിയെ ഒരറ്റത്ത് നിര്‍ത്തി മൊയിന്‍ അലി തകര്‍ത്തു വാരിയതോടെ ബാംഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. 25 പന്തില്‍ നിന്നും അഞ്ച് ഫോറും ആറ് സിക്‌സും പറത്തിയായിരുന്നു അലിയുടെ തകര്‍പ്പന്‍ കളി. 

അലി മടങ്ങിയതിന് പിന്നാലെ കോഹ് ലി അടിച്ചു തകര്‍ത്തു. അര്‍ധ സെഞ്ചുറി നേടിയത് 40 പന്തില്‍ നിന്നായിരുന്നു. എന്നാല്‍ പിന്നെയുള്ള 50 റണ്‍സ് കോഹ് ലി നേടിയത് 17 പന്തില്‍ നിന്നുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്‍; 90 ദിവസത്തില്‍ വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണായാല്‍ എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്