Sports

'എന്നെ പകര്‍ത്തുന്നത് നിര്‍ത്തു, എന്നിട്ട് എല്‍ ക്ലാസിക്കോ ആസ്വദിക്കു'; റൊണാള്‍ഡോയുടെ വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലാ ലിഗ എല്‍ക്ലാസിക്കോ പോരാട്ടം കാണാന്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ റൊണാള്‍ഡോ എത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഒന്‍പത് സീസണുകളില്‍ ടീമിനായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 450 ഗോളുകളും റയലിനായി നേടി. 2018ല്‍ താരം ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിലേക്ക് ചേക്കേറി. 

കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലാ ലിഗ എല്‍ക്ലാസിക്കോ പോരാട്ടം കാണാന്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ റൊണാള്‍ഡോ എത്തിയിരുന്നു. ആറ് വര്‍ഷത്തിന് ശേഷം സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണയെ തന്റെ മുന്‍ ടീം 2-0ത്തിന് പരാജയപ്പെടുത്തുന്നത് നേരിട്ട് കാണാനും റൊണാള്‍ഡോയ്ക്ക് സാധിച്ചു. ഇടവേളയ്ക്ക് ശേഷമായിരുന്നു ലോസ് ബ്ലാന്‍ക്കോസ് തട്ടകത്തിലേക്കുള്ള റൊണാള്‍ഡോയുടെ മടങ്ങി വരവ്. 

എല്‍ ക്ലാസിക്കോ മത്സരത്തിനിടെ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുകയാണ്. മത്സരം വീക്ഷിക്കാനായി എത്തിയ റൊണാള്‍ഡോ വിഐപി ബോക്‌സിലിരുന്ന് കളി കാണുകയായിരുന്നു. ബോക്‌സിന് തൊട്ടു താഴെയിരുന്ന ഒരു ആരാധകന്‍ ഈ സമയത്ത് ക്രിസ്റ്റിയാനോയെ വീഡിയോയില്‍ പകര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. ഇതു കാണാനിടയായ റൊണാള്‍ഡോ കൈയാംഗ്യത്തിലൂടെ തന്നെ പകര്‍ത്തുന്നത് നിര്‍ത്തി കളി ആസ്വദിക്കാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. 24 സെക്കന്‍ഡുകള്‍ മാത്രമുള്ള ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയത്. 

വിനിഷ്യസ് ജൂനിയര്‍ 71ാം മിനുട്ടില്‍ റയലിനായി ഗോള്‍ നേടിയപ്പോള്‍ താരത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ റൊണാള്‍ഡോ മടിച്ചില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT