Sports

എപ്പോള്‍ ആഴ്‌സണല്‍ വിടണമെന്ന് ഞാന്‍ തീരുമാനിക്കും, ക്ലബ് അവഗണിക്കുമ്പോഴും നിലപാടിലുറച്ച് മെസൂട് ഓസില്‍

വേണ്ട അവസരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഓസീല്‍ ക്ലസ് വിടുമെന്ന സൂചനകളുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: എപ്പോള്‍ ആഴ്‌സണല്‍ വിടണമെന്ന കാര്യം തീരുമാനിക്കാനുള്ള അവകാശം തനിക്കാണെന്ന് മെസൂട് ഓസില്‍. വേണ്ട അവസരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഓസീല്‍ ക്ലസ് വിടുമെന്ന സൂചനകളുണ്ടായിരുന്നു. 

ആഴ്‌സണലുമായുള്ള കരാറിന്റെ അവസാന ദിനം വരെ ഞാന്‍ ഇവിടെയുണ്ടാവും. ഈ ക്ലബിന് വേണ്ടി എനിക്കുള്ള എല്ലാം ഞാന്‍ നല്‍കും. ഇപ്പോഴത്തേത് പോലുള്ള സാഹചര്യങ്ങള്‍ക്ക് എന്നെ തകര്‍ക്കാനാവില്ല. എന്നെ കൂടുതല്‍ കരുത്തനാക്കുകയുള്ളു. ടീമിലേക്ക് മടങ്ങി വരാനാവുമെന്ന് ഞാന്‍ നേരത്തെ തെളിയിച്ചിട്ടുണ്ട്. അത് ഞാന്‍ ആവര്‍ത്തിക്കും, ഓസീല്‍ പറഞ്ഞു. 

രണ്ട്, മൂന്ന് വര്‍ഷത്തേക്കുള്ള കരാറല്ല ഞാന്‍ ഒപ്പിട്ടിരിക്കുന്നത്. നാല് വര്‍ഷത്തെ കാരാറാണ് ആഴ്‌സണലുമായി എനിക്കുള്ളത്. അത് ബഹുമാനിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കാര്യങ്ങള്‍ പ്രയാസകരമാണ്. എന്നാല്‍ ഞാന്‍ ആഴ്‌സണലിനെ ഇഷ്ടപ്പെടുന്നു. ലണ്ടനെ ഞാന്‍ സ്‌നേഹിക്കുന്നു. ഇതെന്റെ വീടാണ്...

കഴിഞ്ഞ രണ്ട് സീസണില്‍ സംഭവിച്ച കാര്യങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്. അതെന്നെ കൂടുതല്‍ കരുത്തനാക്കുന്നു. ഞാന്‍ എവിടേയും വിട്ടുകൊടുക്കില്ല. എന്റെ ടീമിനെ സഹായിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഞാന്‍ പോരാടും. ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ കളിക്കളത്തില്‍ എനിക്ക് എന്ത് ചെയ്യാനാവും എന്നതില്‍ എനിക്ക് വ്യക്തമായ ബോധമുണ്ടെന്നും ആഴ്‌സണല്‍ മുന്നേറ്റ നിര താരം പറയുന്നു. 

ഒരു കളിക്കാരന്‍ ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നു എന്ന് വെക്കുക. എന്നാല്‍ ക്ലബ് അത് നിരസിക്കുന്നു. ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തുന്നത് വരെ കളിക്കാരന്‍ ക്ലബിന്റെ താത്പര്യം അംഗീകരിക്കണം. അതുപോലെ തന്നെയാണ് ക്ലബ് ഒരു താരത്തെ വില്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കളിക്കാരന്‍ തുടരാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ ആഴ്‌സണല്‍ വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...

2018ല്‍ എനിക്ക് മുന്‍പില്‍ ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ വന്‍തുകകളെല്ലാം വേണ്ടെന്ന് വെച്ച് ഞാന്‍ ആഴ്‌സണലില്‍ തുടര്‍ന്നു. ഞാന്‍ കളിക്കാന്‍ ആഗ്രഹിച്ച ക്ലബ് ഇതാണ്. അങ്ങനെ നോക്കുമ്പോള്‍ എന്റെ ആഗ്രഹത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല. കോച്ച് ആര്‍തെറ്റയ്ക്ക് എന്റെ കഴിവ് അറിയാം. എന്നെ അദ്ദേഹത്തിന് വേണ്ടപ്പോള്‍ ഞാന്‍ കളിക്കും, ഓസില്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT