Sports

ഐഎസ്എല്‍; ഗോളടിച്ച് ബ്ലാസ്‌റ്റേഴ്‌സ്, എടികെയ്‌ക്കെതിരെ  രണ്ട് ഗോളിന് മുന്നില്‍

രണ്ട് തവണ ചാമ്പ്യന്‍മാരായ എടികെയ്‌ക്കെതിരെ 76ആം മിനിറ്റില്‍ പോപ്ലാറ്റ്‌നിച്ചാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

 ഐഎസ്എല്‍ അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ച് തുടങ്ങി. രണ്ട് തവണ ചാമ്പ്യന്‍മാരായ എടികെയ്‌ക്കെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ട് നില്‍ക്കുന്നത്. കളിയുടെ 76 ആം മിനിറ്റില്‍ പോപ്ലാറ്റ്‌നിച്ചും 85 ആം മിനിറ്റില്‍ സ്റ്റൊജനോവിക്കുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ സ്വന്തമാക്കിയത്.

നൂറ് ശതമാനവും ബ്ലാസ്‌റ്റേഴ്‌സിനായി നല്‍കുമെന്ന് പറഞ്ഞത് കളിക്കളത്തിലും കാണിച്ചാണ് പോപ്ലാറ്റ്‌നിച്ചും സ്‌റ്റൊജനോവികും താരങ്ങളായത്. സ്ലൊവേനിയന്‍ ലീഗില്‍ പതിനാറ് ഗോളുകള്‍ അടിച്ചു കൂട്ടിയാണ് പോപ്ലാറ്റ്‌നിച്ച് വരുന്നത്. 158 കളികളില്‍ നിന്നും ഈ ഇരുപത്തിയാറുകാരന്‍ അടിച്ചു കൂട്ടിയത് 75 ഗോളുകള്‍. തന്റെ മുന്‍ ക്ലബായ ത്രിഗ്ലവിന് വേണ്ടി 51 മത്സരങ്ങളില്‍ നിന്നും പോപ്ലാറ്റ്‌നിച്ച് വല കുലുക്കിയത് 48 തവണ. 

മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് കളിക്കാനിറങ്ങിയിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസിന്റെ പരിശീലനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഐഎസ്എല്ലില്‍ കളിക്കാനിറങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT