Sports

ഐഎസ്എല്ലി‍ൽ വീണ്ടും മാറ്റങ്ങൾ; അടുത്ത സീസൺ മുതൽ കളി ഇങ്ങനെയാകും

അടുത്ത സീസൺ ഐഎസ്എൽ മുതൽ ടീമുകൾക്ക് ഇന്ത്യൻ കോച്ചുമാരെ തങ്ങളുടെ മുഖ്യ പരിശീലകരാക്കാം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോൾ വീണ്ടും മാറ്റത്തിനൊരുങ്ങുന്നു. അടുത്ത സീസൺ ഐഎസ്എൽ മുതൽ ടീമുകൾക്ക് ഇന്ത്യൻ കോച്ചുമാരെ തങ്ങളുടെ മുഖ്യ പരിശീലകരാക്കാം. എഎഫ്സി പ്രോ ലൈസൻസ് സ്വന്തമായുള്ള ഇന്ത്യൻ പരിശീലകർക്ക് ഇനി ഐഎസ്എൽ ടീമിന്റെ മുഖ്യപരിശീലകരാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം അംഗീകരിച്ചു. 

നിലവിൽ ഇന്ത്യയിൽ 15 പേർക്കാണ് ഇത്തരത്തിൽ എഎഫ്സിപ്രോ‌ ലൈസൻസ് ഉള്ളത്. അത് കൊണ്ട് തന്നെ 15 ഇന്ത്യൻ പരിശീലകർക്ക് മാത്രമേ പരിശീലകനാകാനുള്ള യോഗ്യതയുള്ളൂ. നിലവിലെ കേരളാ ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ താങ്ബോയ് സിങ്ദോ, ഗോകുലം കേരള പരിശീലകൻ ബിനോ ജോർജ്ജ് എന്നിവർക്ക് എഎഫ്സി പ്രോ ലൈസൻസ് സർട്ടിഫിക്കറ്റ് ഉണ്ട്. 

ഇതിനൊപ്പം സഹപരിശീലകരുടെ കാര്യത്തിലും അടുത്ത‌ സീസൺ മുതൽ പ്രധാന മാറ്റമുണ്ട്. വരുന്ന‌ സീസൺ മുതൽ എല്ലാ ഐഎസ്എൽ ടീമുകളുടേയും സഹപരിശീലകർ ഇന്ത്യക്കാരായിരിക്കണമെന്നതാണ് ഇത്. ഇക്കാര്യം നിർബന്ധമാണ്. ഇങ്ങനെയൊരു നിയമം വരുന്നതോടെ പരിശീലകനാകാൻ തയ്യാറെടുക്കുന്ന എല്ലാ മുൻ താരങ്ങളടക്കമുള്ളവർക്കും നിയമം പ്രചോദനമാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

സംസ്ഥാനത്ത് ഷിഗെല്ല വ്യാപിക്കുന്നു; ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 12 പേരില്‍, ജാഗ്രതാ നിര്‍ദേശം

പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കന്‍ 'പുള്ളിപ്പുലികള്‍'! നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമനിലപ്പൂട്ട്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

SCROLL FOR NEXT