Sports

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കാണാന്‍; ഒരു ഓവറില്‍ 37 റണ്‍സ്! വെടിക്കെട്ട് തീര്‍ത്ത് ഡുമിനി

അവസാന ബോളും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ അതിര്‍ത്തി കടത്തിയതോടെ 37ാം ഓവറില്‍ പിറന്നത് 37 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജെപി ഡുമിനിയുടെ വെടിക്കെട്ട് ബാറ്റിങ് ക്രിക്കറ്റ് ലോകത്തിന്റെ ഓര്‍മയില്‍ നിന്നും പതിയെ മങ്ങി തുടങ്ങുമ്പോള്‍ റണ്‍മഴ തീര്‍ത്ത് തന്നിലേക്ക് വീണ്ടും ശ്രദ്ധയെത്തിക്കുകയാണ് ഡുമിനി. ഒരു ഓവറില്‍ 37 റണ്‍സ് അടിച്ചു കൂട്ടിയായിരുന്നു ഡുമിനിയുടെ വെടിക്കെട്ട്. 

കേപ് കോബ്രാസ്, വികെബി നൈറ്റ്‌സ് എന്നിവര്‍ തമ്മിലുള്ള മത്സരത്തില്‍ കേപ് കോബ്രാസിന് വേണ്ടിയായിരുന്നു ഡുമിനിയുടെ പ്രകടനം. 240 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കോബ്രാസ് 36ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എന്ന ശക്തമായ നിലയില്‍ നില്‍ക്കവെയാണ് അനുകൂല സാഹചര്യം മുതലാക്കി ഡുമിനി അടിച്ചു കളിച്ചത്. 

ഓവറിലെ ആദ്യ നാല് ബോളുകള്‍ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയ ഡുമിനി തൊട്ടടുത്ത ബോളില്‍ രണ്ട് റണ്‍സ് നേടി. ഓവറിലെ അവസാന ബോളാകട്ടെ നോബോളും. ആ നോബോളില്‍ ഡുമിനി ബൗണ്ടറി നേടി. അവസാന ബോളും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ അതിര്‍ത്തി കടത്തിയതോടെ 37ാം ഓവറില്‍ പിറന്നത് 37 റണ്‍സ്. 

എ ക്രിക്കറ്റില്‍ ഒരു ഓവറില്‍ സ്‌കോര്‍ ചെയ്തതില്‍ രണ്ടാമത്തെ വലിയ റണ്‍സാണ് ഡുമിനി നേടിയത്. ധാക്കാ പ്രീമിയര്‍ ലീഗില്‍ സിംബാബ്വേ നായകന്‍ എല്‍ട്ടന്‍ ചിഗുമ്പര ഒരു ഓവറില്‍ നേടിയ 39 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT