Sports

ഐപില്‍ തുണച്ചു; റസ്സല്‍ ലോകകപ്പിന്; ഗെയ്‌ലുണ്ട് പൊള്ളാര്‍ഡില്ല; വീന്‍ഡീസ് റെഡി

ഐപിഎല്ലില്‍ മാരക ഫോമില്‍ കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം ആന്ദ്രെ റസ്സല്‍ വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് ടീമില്‍

Author : സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: ഐപിഎല്ലില്‍ മാരക ഫോമില്‍ കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം ആന്ദ്രെ റസ്സല്‍ വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് ടീമില്‍. റസ്സലിനൊപ്പം വെറ്ററന്‍ ഓപണര്‍ ക്രിസ് ഗെയ്‌ലും ടീമില്‍ ഇടം കണ്ടെത്തി. 15 സംഘത്തെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. 

അതേസമയം കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ ടീമിലേക്ക് പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമായി. പൊള്ളാര്‍ഡിനൊപ്പം മര്‍ലോണ്‍ സാമുവല്‍സിനും ടീമില്‍ ഇടം കണ്ടെത്താന്‍ സാധിക്കാതെ പോയി. 

2015ന് ശേഷം ദേശീയ ടീമിനായി ഒരു ഏകദിനത്തില്‍ മാത്രമാണ് റസ്സല്‍ കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ നിലവില്‍ മാരക ഫോമിലുള്ളതാണ് റസ്സലിനെ തുണച്ചത് എന്നത് വ്യക്തം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫാസ്റ്റ് ബൗളര്‍ ഷാന്നോന്‍ ഗബ്രിയേല്‍ ടീമില്‍ ഇടം കണ്ടെത്തി. ജാസന്‍ ഹോള്‍ഡറാണ് ടീമിന്റെ ക്യാപ്റ്റന്‍. 

ടീം: ജാസന്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, ഡാരന്‍ ബ്രാവോ, കാര്‍ലോസ് ബ്രാത്‌വയ്റ്റ്, ഫാബിയന്‍ അല്ലന്‍, ഷെല്‍ഡോണ്‍ കോട്രോള്‍, ഷാനോന്‍ ഗബ്രിയേല്‍, ഷിംറോണ്‍ ഹെറ്റ്‌മേയര്‍, ഷായ് ഹോപ്, എവിന്‍ ലൂയീസ്, ആഷ്‌ലി നഴ്‌സ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, ഒഷാനെ തോമസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു