Sports

ഒരു പന്തില്‍ രണ്ട് റിവ്യു, വിചിത്ര സംഭവം മുജീബ് റഹ്മാന്റെ പുറത്താവലില്‍ 

ഖലീല്‍ അഹ്മദിന്റെ ഫുള്ളര്‍ ഡെലിവറിയില്‍ ബാറ്റില്‍ ഉരസി എന്നോണം പന്ത് ബെയര്‍‌സ്റ്റോയുടെ കൈകളില്‍ എത്തി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ പഞ്ചാബ് ബാറ്റിങ് നിര തകര്‍ന്നടിയുന്നതിന് ഇടയില്‍ വിചിത്രമായ ഒരു സംഭവവുമുണ്ടായി. മുജീബ് ഉര്‍ റഹ്മാന്റെ പുറത്താകലില്‍ വിചിത്രമായ ട്വിസ്റ്റിലാണ് ആരാധകര്‍ സാക്ഷിയായത്. 

14ാം ഓവറിലെ അഞ്ചാമത്തെ ഡെലിവറിയില്‍ രണ്ട് റിവ്യൂകളാണ് വന്നത്. ഖലീല്‍ അഹ്മദിന്റെ ഫുള്ളര്‍ ഡെലിവറിയില്‍ ബാറ്റില്‍ ഉരസി എന്നോണം പന്ത് ബെയര്‍‌സ്റ്റോയുടെ കൈകളില്‍ എത്തി. ഈ സമയം സണ്‍റൈസേഴ്‌സ് കളിക്കാരുടെ ഭാഗത്ത് നിന്നും വലിയ അപ്പീല്‍ ഉണ്ടായി. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ ഡിആര്‍എസ് അപ്പീല്‍ നല്‍കിയില്ല. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ അപ്പീല്‍ ചെയ്തു. 

അമ്പയറുടെ റിവ്യു ആയതിനാല്‍ തേര്‍ഡ് അമ്പയര്‍ക്ക് ബാറ്റില്‍ പന്ത് ഉരസിയോ എന്നറിയാന്‍ അള്‍ട്രാ എഡ്ജ് നോക്കാനായില്ല. എന്നാല്‍ ഇവിടെ ബംപ് ബോള്‍ ആണോ എന്ന് തേര്‍ഡ് അമ്പയര്‍ പരിശോധിച്ചു. അല്ലെന്ന് വ്യക്തമായതോടെ  മുജീബ് ഉര്‍ റഹ്മാനെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. 

എന്നാല്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിക്കൊണ്ടിരുന്ന മുജീബ് പൊടുന്നനെ ഡിആര്‍എസ് അപ്പീലുമായെത്തി. മുജീബിന്റെ റിവ്യു വന്നതോടെ അള്‍ട്രാ എഡ്ജ് പരിശോധിച്ചു. പന്ത് പാസ് ചെയ്യുന്ന സമയമുള്ള ശബ്ദം റിപ്ലേകളില്‍ വ്യക്തമായതോടെ മുജീബിനെ ഔട്ട് വിധിച്ചു. കിങ്‌സ് ഇലവന്റെ ഒരു റിവ്യുവും ഇവിടെ നഷ്ടമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT