Sports

ഒരു ബോള്‍ വീഴ്ത്തിയത് മൂന്ന് പേരെ; ക്രിക്കറ്റില്‍ ഇങ്ങനേയും സംഭവിക്കാം(വീഡിയോ)

ഒരൊറ്റ ബോള്‍ എറിഞ്ഞതിലൂടെ ഇവിടെ മൂന്ന് പേര്‍ക്കാണ് പരിക്ക് പറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഒരു ബോളില്‍ ബാറ്റ്‌സ്മാനോ, ബൗളര്‍ക്കോ, ഫീല്‍ഡേഴ്‌സിനോ, അമ്പയര്‍ക്കോ, അങ്ങിനെ ആര്‍ക്ക് വേണമെങ്കിലും ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ പരിക്കേല്‍ക്കാം. എന്നാല്‍ ഒരൊറ്റ ബോള്‍ എറിഞ്ഞതിലൂടെ ഇവിടെ മൂന്ന് പേര്‍ക്കാണ് പരിക്ക് പറ്റിയത്. 

ഒന്നാമത്തേത് ബോള്‍ നേരിട്ട ബാറ്റ്‌സ്മാന്, രണ്ടാമത്തേത് നോണ്‍ സ്‌ട്രൈക്കര്‍ക്ക്, മൂന്നാമത്തേതാകട്ടെ ബൗളര്‍ക്ക്. ഓസ്‌ട്രേലിയയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന് ഇടയിലായിരുന്നു ഈ അപൂര്‍വ സംഭവം. വിക്‌റ്റോറിയന്‍ പ്രീമിയര്‍ ലീഗില്‍ ഫൂട്‌സ്‌ക്രേയും ഫിറ്റ്‌സ്‌റോയ് ഡോന്‍കാസ്റ്റര്‍ എന്നീ ടീമുകള്‍ തമ്മിലായിരുന്നു മത്സരം. 

ജനുവരിയിലാണ് ക്രിക്കറ്റ് മൈതാനത്ത് ഈ പരിക്കിന്റെ കളി നടന്നത്. എന്നാല്‍ ഇപ്പോള്‍ വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതോടെ വൈറലാവുകയായിരുന്നു. മിഡ് ഓണിലേക്ക് പന്ത് പായിക്കാനായിരുന്നു ബാറ്റ്‌സ്മാന്റെ ശ്രമം. പക്ഷെ പന്ത് നേരെ വന്ന് അടിച്ചത് സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന്റെ കാലുകളിലേക്ക്. 

ഷോട്ട് എടുത്തതിന് പിന്നാലെ ബാറ്റ്‌സ്മാന്റെ ഷോള്‍ഡെറിനും പരിക്കേറ്റെന്ന് വീഡിയോയില്‍ വ്യക്തം. ഇത് കൊണ്ടും കഴിഞ്ഞില്ല. റണ്‍ അപ്പ് മാര്‍ക്കിലേക്ക് നടക്കവെ സഹകളിക്കാരന്‍ എറിഞ്ഞു നല്‍കിയ പന്ത് കൊണ്ടത് ബൗളറുടെ തലയില്‍. വേദന കൊണ്ട് ബൗളറും പിച്ചില്‍ വീണു. സഹതാരം പന്ത് എറിയുന്നത് ബൗളര്‍ കാണാതിരുന്നതാണ് പ്രശ്‌നമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!