Sports

ഒളിംപ്യന്‍  മേഴ്സിക്കു‍ട്ടന്‍ സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡന്റാകും ; ഐഎം വിജയനും ഭരണസമിതിയിൽ

സ്പോർട്സ് കൗൺസിൽ ഭാരവാഹികളായി കായിക രം​ഗത്തു നിന്നുള്ളവർ മതിയെന്ന് കായികമന്ത്രി ഇ പി ജയരാജൻ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഒളിംപ്യന്‍  മേഴ്സിക്കു‍ട്ടന്‍ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റാകും. ടി.പി. ദാസന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണിത് . കഴിഞ്ഞദിവസം ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. സ്പോർട്സ് കൗൺസിൽ ഭാരവാഹികളായി കായിക രം​ഗത്തു നിന്നുള്ളവർ മതിയെന്ന് കായികമന്ത്രി ഇ പി ജയരാജൻ നിർദേശം വെക്കുകയായിരുന്നു. ഈ നിർദേശം നേതൃയോ​ഗം അം​ഗീകരിച്ചു. 

കണ്ണൂർ സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റ് ഒ കെ വിനീഷ് വൈസ് പ്രസിഡ‍ന്റാകും. ഭരണസമിതിലേക്ക് മൂന്ന് അംഗങ്ങളും പുതുതായി എത്തും. ഫുട്ബോള്‍ താരം ഐ.എം വിജയന്‍, ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍കുമാര്‍, സ്വിമ്മിങ് അസോസിയേഷന്‍ പ്രതിനിധി  എസ്. രാജീവ് എന്നിവരാണ് പുതിയ അംഗങ്ങള്‍. 25നാണ്  പുതിയ ഭരണസമിതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT