Sports

ഒസാമ വിവാദം; ഇംഗ്ലണ്ടിനോട് വ്യക്തത തേടി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Author : സമകാലിക മലയാളം ഡെസ്ക്

ഓസീസ് ക്രിക്കറ്റ് താരം തന്നെ ഒസാമ എന്ന് വിളിച്ചുവെന്ന ഇംഗ്ലണ്ട് താരം മൊയിന്‍ അലിയുടെ വെളിപ്പെടുത്തലില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും വിശദീകരണം തേടി ക്രിക്കറ്റ് ഓസ്‌ട്രേലിയ. അടിയന്തരമായി വ്യക്തത വരുത്തണം എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ക്രിക്കറ്റില്‍ ഇതിനൊന്നും സ്ഥാനവുമില്ല. രാജ്യത്തെ പ്രതിനിധീകരിച്ച് ഇറങ്ങുമ്പോള്‍ എങ്ങിനെ പെരുമാറണം എന്നതിന് നമുക്ക് വ്യക്തമായ നിയമമുണ്ട്. മൊയിന്‍ അലിയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെയാണ് കാണുന്നത് എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.

തന്റെ ആത്മകഥയിലൂടെയായിരുന്നു മൊയിന്‍ അലിയുടെ വിവാദ വെളിപ്പെടുത്തല്‍. 2015ലെ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനിടയില്‍ ഓസീസ് താരം തന്നെ ഒസാമ എന്ന് വിളിക്കുകയായിരുന്നു എന്നാണ് മൊയിന്‍ അലി വെളിപ്പെടുത്തുന്നത്. 

എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ഓസീസ് കോച്ച് ചോദിച്ചപ്പോള്‍ ഈ താരം കള്ളം പറയുകയായിരുന്നു എന്നും ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ തന്റെ ആത്മകഥയില്‍ പറയുന്നു. കളിക്കളത്ത് പ്രകോപിപ്പിക്കല്‍ എന്ന പേരില്‍ മാന്യതയില്ലാത്ത കളി കളിക്കുന്ന ഓസീസ് ടീമിന് വീണ്ടും തിരിച്ചടിയായിട്ടാണ് മൊയിന്‍ അലിയുടെ പ്രതികരണം വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആകെ 8,000 ഹോസ്റ്റല്‍ മുറികള്‍, 7 ലക്ഷം വിദ്യാര്‍ഥികള്‍: ഡല്‍ഹിയിലെ 'മരണക്കെണികളില്‍' ഇനിയും നിരവധിപേര്‍?

കേരളത്തിലെ റോഡപകടങ്ങള്‍: മന്ത്രി പി കെ ബഷീര്‍ അടിയന്തര യോഗം വിളിച്ചു

കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പീഡന പരമ്പര: ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

കൊണ്ടോട്ടിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി, പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാളെ പിഎ ആക്കണമെന്ന് രമ്യ, ചരിത്രം കുറിച്ച് ഇഷാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍