Sports

ഓവലില്‍ തോല്‍വി മുന്നില്‍ കണ്ട് ഇന്ത്യ; അവസാന ദിനം അത്ഭുതം കാത്ത് ആരാധകര്‍

464 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന  നിലയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓവലില്‍ തോല്‍വി മുന്നില്‍ കണ്ട് ഇന്ത്യ. അവസാന ടെസ്റ്റ് ജയിച്ച് മാനം കാക്കാമെന്ന ഇന്ത്യയുടെ കണക്കു കൂട്ടല്‍ ഫലം കാണില്ലെന്ന് വ്യക്തമാക്കിയാണ് ഇംഗ്ലണ്ട് ഇന്ത്യയുടെ മൂന്ന് മുന്‍ നിര വിക്കറ്റുകള്‍ ആറ് പന്തുകള്‍ക്കിടെ തെറിപ്പിച്ചത്. 

ഒരു ദിവസം ഇന്ത്യയ്ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 464 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന  നിലയിലാണ്. 

നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ധവാന്‍, പൂജാര, കോഹ് ലി എന്നിവരെ മടക്കി കുക്കിന്റെ അവസാന പരമ്പര അവിസ്മരണീയമാക്കുവാനുള്ള തുടക്കം ഇംഗ്ലീഷ് ബൗളര്‍മാര്‍ തുടങ്ങി കഴിഞ്ഞു. ധവാനേയും പൂജാരയേയും ആന്‍ഡേഴ്‌സന്‍ ഒരു ഓവറില്‍ മടക്കിയപ്പോള്‍ ഇന്ത്യന്‍ നായകനെ ഗോള്‍ഡന്‍ ഡക്കാക്കുകയായിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

ഹൈസ്‌കൂളില്‍ 7 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം; സൈബര്‍ സുരക്ഷാ പ്രതിജ്ഞ; സ്‌കൂളുകള്‍ നാളെ തുറക്കും

ഗ്രാന്‍ഡ് ഫിനാലേ സണ്‍ഡേ! റോയല്‍സോ ടൈറ്റന്‍സോ... ആര് തൂക്കും രണ്ടാം ഐപിഎല്‍ കിരീടം

'വായിൽ തോന്നുന്നത് പറയരുത്, കുറേ ശിക്ഷിച്ചില്ലേ, ജീവിച്ചോട്ടെ'; ലിവർ അടിച്ചു പോയെന്ന വാർത്തകളിൽ ആദിത്യൻ ജയൻ

ആരാകും പുതിയ കെപിസിസി പ്രസിഡന്റ്?, വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്, ജില്ലാ തലത്തിലും പുതിയ മുഖങ്ങള്‍; വരുംദിവസങ്ങളില്‍ നടപടികള്‍ക്ക് തുടക്കം

SCROLL FOR NEXT