Sports

 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ; ആന്‍ഡി മുറെ പിന്മാറി

കളിക്കളത്തിലിറങ്ങാനുള്ള അവസ്ഥയില്‍ ഇപ്പോഴും എത്തിയിട്ടില്ലെന്ന് മുറെ  പ്രസ്താവനയില്‍ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി. കഴിഞ്ഞ വര്‍ഷം ഇടുപ്പിനേറ്റ പരിക്കുകാരണമാണ് താരത്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകാത്തത്. പരിക്കില്‍ നിന്ന പൂര്‍ണമായും മോചിതനായിട്ടില്ലെന്നും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും 30കാരനായ മുറെ അറിയിച്ചു. 

'ഇത്തവണ മെല്‍ബണില്‍ കളിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുന്നതില്‍ വിഷമമുണ്ട്. കളിക്കളത്തിലിറങ്ങാനുള്ള അവസ്ഥയില്‍ ഇപ്പോഴും എത്തിയിട്ടില്ല, എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി', മുറെ തന്റെ പ്രസ്താവനയില്‍ കുറിച്ചു. 

ജനുവരി 15 മുതല്‍ 28വരെ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുമ്പ് പ്രമുഖ താരങ്ങള്‍ പരിക്കിന് പിടിയിലായത് സംഘാടകരെ ആശങ്കപ്പെടുത്തുന്നുണ്ട്. മുറെ പിന്മാറല്‍ അറയിക്കുന്നതിന് മുമ്പ് ജാപ്പനീസ് താരം കെയ് നിഷികോരിയും കളിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇവര്‍ക്കുപുറമേ പ്രമുഖ താരങ്ങളായ റാഫേല്‍ നദാല്‍ നൊവാക് ജാങ്കോവിച്ച് എന്നിവരും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ഇവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുമെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT