Sports

ഔട്ടാകുമോയെന്ന് ഭയം, രാത്രി ഉറങ്ങാനാവാതെ സ്മിത്ത്; വിദഗ്ധ സംഘം പരിശോധിച്ചു

പാകിസ്ഥാനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലും ആദ്യ ടെസ്റ്റിലെ കഥ തന്നെ ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് സ്മിത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തുക എന്നതിലും വലിയ കടമ്പയില്ലെന്ന് കഴിഞ്ഞ ആഷസ് പരമ്പരയോടെ ഇംഗ്ലണ്ട് താരങ്ങള്‍ സമ്മതിച്ചതാണ്. വിക്കറ്റ് വീഴ്ത്താന്‍ വഴികളൊന്നുമില്ലാതെ വന്നപ്പോള്‍ ഷോര്‍ട്ട് പിച്ച് ഡെലിവറികളിലൂടെ സ്മിത്തിനെ പ്രഹരിക്കാന്‍ വരെ അവര്‍ ശ്രമിച്ചു. എന്നാലിപ്പോള്‍ തന്റെ വിക്കറ്റ് വീഴുമോ എന്നോര്‍ത്ത് സ്മിത്തിന് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് ഓസീസ് നായകന്‍ പറയുന്നത്. 

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ നാല് റണ്‍സിന് ആദ്യ ഇന്നിങ്‌സില്‍ സ്മിത്ത് പുറത്തായിരുന്നു. പാക് ലെഗ് സ്പിന്നറായ യാസിര്‍ ഷായാണ് അവിടെ സ്മിത്തിനെ വേഗത്തില്‍ മടക്കിയത്. പാകിസ്ഥാനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലും ആദ്യ ടെസ്റ്റിലെ കഥ തന്നെ ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് സ്മിത്ത്. 

ഇക്കാര്യം ആലോചിച്ച് രാത്രികളില്‍ സ്മിത്തിന് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ടിം പെയ്ന്‍ പറയുന്നു. സമ്മര്‍ദ്ദം സ്മിത്തിനുമേല്‍ പിടിമുറുക്കിയതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിദഗ്ധ സംഘം സ്മിത്തിനെ പരിശോധിച്ചു. പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ ആരംഭിച്ചു കഴിഞ്ഞു. സ്മിത്തിന്റെ ആശങ്ക പോലെ വിക്കറ്റ് വീഴുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. പക്ഷേ ഓസീസ് സ്‌കോര്‍ 70ല്‍ എത്തിയപ്പോഴേക്കും മഴ വില്ലനായി വന്നിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53കാരന്‍ പിടിയില്‍

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

Today's Rashi Phalam August 31|സാമ്പത്തികമായി പുതിയ വഴി തുറക്കും, പരീക്ഷാഫലം അനുകൂലമാകാൻ സാധ്യതയുണ്ട്

Weekly horoscope (August 30- September, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ