Sports

കണ്ടാല്‍ ആരും അമ്പരന്ന് പോകും; അവിശ്വസനീയമായ പെനാല്‍റ്റി ഇന്ത്യയ്‌ക്കെതിരെ

ഷുട്ട്ഔട്ടിലെ സൗത്ത് കൊറിയന്‍ താരത്തിന്റെ തകര്‍പ്പന്‍ കളിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലീഗ് മത്സരങ്ങളില്‍ ഗോള്‍ മഴ പെയ്യിച്ച് ഫൈനലിലേക്ക് കുതിച്ച് ഇന്ത്യ വലിയ പ്രതീക്ഷയായിരുന്നു രാജ്യത്തിന് നല്‍കിയത്. പക്ഷേ ഷൂട്ടൗട്ടിലെ ഇന്ത്യയുടെ ദൗര്‍ബല്യം വീണ്ടും വിനയായപ്പോള്‍ സൗത്ത് കൊറിയ സുല്‍ത്താന്‍ അസ്ലാന്‍ഷാ കപ്പ് സ്വന്തമാക്കി. ഷുട്ട്ഔട്ടിലെ സൗത്ത് കൊറിയന്‍ താരത്തിന്റെ തകര്‍പ്പന്‍ കളിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

സൗത്ത് കൊറിയന്‍ ക്യാപ്റ്റന്റെ പെനാല്‍റ്റിയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കിഷന്‍ ബി പതക്കിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് സ്‌കൂപ് ചെയ്താണ് ലീ നാം യങ് ഗോള്‍ നേടിയത്. ഹോക്കി ഫീല്‍ഡില്‍ കണ്ടിരിക്കുന്നതില്‍വെച്ച് ഏറ്റവും മികച്ച പെനാല്‍റ്റിയാണ് അതെന്നാണ് ആരാധകരുടെ കമന്റുകള്‍. 

സുല്‍ത്താന്‍ അസ്ലാന്‍ഷാ കപ്പില്‍ 17ാം റാങ്കുകാരായ സൗത്ത് കൊറിയയ്‌ക്കെതിരെ ഫൈനലില്‍ നാലാം റാങ്കുകാരായ ഇന്ത്യ ജയം പിടിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഫൈനലില്‍ ഒന്‍പതാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കി ഇന്ത്യ ആധിപത്യം പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ മുന്നേറ്റത്തെ പിന്നെ ശക്തമായി പ്രതിരോധിച്ച സൗത്ത് കൊറിയ സമനില പിടിക്കുകയും ഷൂട്ടൗട്ടിലേക്ക് കളി എത്തിക്കുകയും ചെയ്തു. 

ഷൂട്ടൗട്ടില്‍ ആദ്യത്തേയും, നാലാമത്തേയും പെനാല്‍റ്റികള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. സൗത്ത് കൊറിയ നാലും വലയില്‍ കയറ്റിയപ്പോള്‍ 4-2ന് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

SCROLL FOR NEXT