Sports

കളം നിറഞ്ഞ് അജയ്യരായി കാലിക്കറ്റ് ഹീറോസ്; നിഷ്പ്രഭം യു മുംബ; പ്രൊ വോളി ഫൈനലിൽ

കാലിക്കറ്റ് ഹീറോസ് പ്രഥമ പ്രൊ വോളിബോൾ ലീ​ഗിന്റെ ഫൈനലിൽ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാലിക്കറ്റ് ഹീറോസ് പ്രഥമ പ്രൊ വോളിബോൾ ലീ​ഗിന്റെ ഫൈനലിൽ എത്തി. സെമിയിൽ യു മുംബയെ തകർത്താണ് ഹീറോസിന്റെ മുന്നേറ്റം. നേരിട്ടുള്ള സെറ്റുകൾക്കാണ് ഹീറോസിന്റെ വിജയം. സ്കോർ: 15–12, 15–9, 16–14. ബുധനാഴ്ച നടക്കുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് – ചെന്നൈ സ്പാർട്ടൻസ് രണ്ടാം സെമി ഫൈനൽ പോരാട്ടത്തിലെ വിജയികളുമായാണ് കാലിക്കറ്റ് കിരീടത്തിനായി ഏറ്റുമുട്ടുക.

ലീഗിൽ എല്ലാ കളികളും ജയിച്ച കാലിക്കറ്റ് ഹീറോസ്, അജയ്യരായാണ് ഫൈനലിനു ടിക്കറ്റെടുത്തത്. ടൂർണമെന്റിലുടനീളം ടീം പുറത്തെടുത്ത മികവ് സെമിയിലും ആവർത്തിക്കുകയായിരുന്നു. ക്യാപ്റ്റൻ ജെറോം വിനീതും അജിത്ത് ലാലും വിദേശ താരം പോൾ ലോട്മാനും അടങ്ങിയ സംഘം എതിരാളികൾ ഒരു പഴുതും അനുവദിക്കാതെ തന്നെ കളം നിറഞ്ഞു. ജെറോം വിനീതാണ് കളിയിലെ താരം. 

തിങ്കളാഴ്ച അവസാന ലീഗ് മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ ഒന്നിനെതിരെ നാലു സെറ്റുകൾക്ക് തകർത്ത് നാലാം സ്ഥാനക്കാരായാണ് യു മുംബ സെമിയിൽ സ്ഥാനമുറപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം