Sports

കളിച്ചു കയറിയാൽ ഔഡി കാറോടിച്ച് വീട്ടിൽ പോകാം! കോളടിച്ചത് ഈ കോച്ചിനും താരങ്ങൾക്കും

കാറിന്റെ മോഡലും ഇഷ്ട നിറവും കളികാര്‍ക്ക് തന്നെ തിരഞ്ഞെടുക്കാം

സമകാലിക മലയാളം ഡെസ്ക്

മാ‍ഡ്രിഡ്: പരിശീലക സ്ഥാനത്ത് സിനദിൻ സിദാൻ തിരിച്ചത്തിയതോടെ നടപ്പ് സീസണിലെ റയൽ മാഡ്രിഡിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടു. സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ ബാഴ്സലോണയെ സമനിലയിൽ പിടിക്കുകയും ചെയ്തു. 36 പോയിന്റുകളുമായി ബാഴ്സയും റയലും ഒന്നും രണ്ടും സ്ഥാനത്ത് തുടർന്ന് കിരീടത്തിനായി പൊരുതുകയാണിപ്പോൾ.

ഇപ്പോഴിതാ കളിക്കാർക്കും പരിശീലകനും വമ്പൻ സമ്മാനവുമായി റയൽ മാഡ്രിഡ് രം​ഗത്തെത്തി. ക്രിസ്‍മസ് സമ്മാനമായി താരങ്ങൾക്കും പരിശീലകൻ സിദാനും ഔഡി കാറുകളാണ് ടീം നൽകുന്നത്. കാറിന്റെ മോഡലും ഇഷ്ട നിറവും കളികാര്‍ക്ക് തന്നെ തിരഞ്ഞെടുക്കാം!

ഏറ്റവും വില കൂടിയ മോഡല്‍ തിരഞ്ഞെടുത്തത് ക്യാപ്റ്റൻ സെർജിയോ റാമോസ് തന്നെ. ഔഡി A8 50TDI ക്വാട്രോ ടിപ്‌ട്രോണിക് പതിപ്പാണ് റാമോസ് സ്വന്തമാക്കിയത്. 86,000 പൗണ്ടാണ് ഇതിന്റെ വില.

ഫ്രഞ്ച് താരമായ റാഫേല്‍ വരാന്‍ ചുവന്ന നിറത്തിലുള്ള ഔഡി ഇ- ട്രോണ്‍ 55 ആണ് സ്വന്തമാക്കിയത്. 71,000 പൗണ്ടാണ് വില. ബ്രസീലിയന്‍ കളികാരനായ വിനീഷ്യസ് ഔഡി A7 സ്‌പോര്‍ട്‌സ്ബാക്ക് 50 TDI ആണ് വാങ്ങിയത്. ഈ വാഹനത്തിന് 67,000 പൗണ്ടാണ് വില.

ടോണി ക്രൂസ്, ഈഡന്‍ ഹസാഡ്, ഹാമിഷ് റോഡ്രിഗസ് തുടങ്ങിയവര്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട വാഹനമായ ഔഡി Q8 50TDI ക്വാട്രോ ടിപ്‌ട്രോണിക് മോഡല്‍ തിരഞ്ഞെടുത്തു. Q8 50TDIക്ക് 74,000 പൗണ്ടാണ് വില.

അതേസമയം സിദാനും ഫോര്‍വേഡ് പ്ലെയര്‍ കരീം ബെന്‍സമയും ഔഡി നിരയിലെ ഏറ്റവും വില കുറഞ്ഞ വാഹനമാണ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT