Sports

കാര്‍ത്തിക്കിന് പകരം മോര്‍ഗനെ നായകനാക്കിയത് തെറ്റായ നീക്കം, വിചിത്ര തീരുമാനമെന്ന് അജിത് അഗാര്‍ക്കര്‍ 

'അത് ടീമിനെ അസ്വസ്ഥപ്പെടുത്തും. മുംബൈ ഇന്ത്യന്‍സിന് എതിരെ അവര്‍ കളിച്ചത് നോക്കു, അത് കടുപ്പമേറിയ മത്സരം ആയിരുന്നു എങ്കില്‍ പോലും...'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദിനേശ് കാര്‍ത്തിക്കിനെ മാറ്റി പകരം മോര്‍ഗനെ നായകനാക്കിയ നീക്കം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തുണയ്ക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അജിത് അഗാര്‍ക്കര്‍. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, ടൂര്‍ണമെന്റില്‍ ഏഴ് കളികള്‍ പിന്നിട്ട് കഴിയുമ്പോള്‍ നായകനെ മാറ്റുന്നത് ശരിയായ നീക്കമല്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. 

അത് ടീമിനെ അസ്വസ്ഥപ്പെടുത്തും. മുംബൈ ഇന്ത്യന്‍സിന് എതിരെ അവര്‍ കളിച്ചത് നോക്കു, അത് കടുപ്പമേറിയ മത്സരം ആയിരുന്നു എങ്കില്‍ പോലും...ഒരു വര്‍ഷം ഒരു നായകനെ മുന്‍പില്‍ കണ്ടാണ് നിങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോഴും അങ്ങനെ ഒരു മാറ്റം കൊണ്ടുവന്നത് വിചിത്രമായി തോന്നുന്നു, അഗാര്‍ക്കര്‍ പറഞ്ഞു. 

ഒക്ടോബര്‍ 16ന് മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിന് തൊട്ടു മുന്‍പാണ് ദിനേശ് കാര്‍ത്തിക് നായക സ്ഥാനം ഒഴിഞ്ഞത്. തന്റെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇതെന്നായിരുന്നു കാര്‍ത്തിക്കിന്റെ നിലപാട്. ലോകകപ്പ് നേടിയ നായകന്‍ മോര്‍ഗനെ കൊല്‍ക്കത്ത ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയും ചെയ്തു. 

മുംബൈക്കെതിരെ തോറ്റെങ്കിലും ഹൈദരാബാദിന് എതിരെ കൊല്‍ക്കത്ത ശക്തമായി തിരിച്ചു വന്നിരുന്നു. സൂപ്പര്‍ ഓവറില്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു കൊല്‍ക്കത്തയുടെ ജയം. 9 കളിയില്‍ നിന്ന് 10 പോയിന്റോടെ പോയിന്റ് ടേബിളില്‍ 4ാം സ്ഥാനത്താണ് കല്‍ക്കത്ത ഇപ്പോള്‍. ബുധനാഴ്ച ബാംഗ്ലൂരിന് എതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത കളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

'വെറുതെ ഇരിക്കുമ്പോള്‍ കൂവി നോക്കി, തിരിച്ചു കൂവി; ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിച്ചു, വാംഅപ്പും ചെയ്തു'

വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ചില്‍ നാളെ വാദം കേള്‍ക്കും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

SCROLL FOR NEXT